കെ കരുണാകരന്റെ മക്കൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോൽക്കുന്നത് ചരിത്രത്തിലെ ആവർത്തനം. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ തൃശൂരും മകൻ കെ മുരളീധരൻ നേമത്തുമാണ് പരാജയപ്പെട്ടത്. മുമ്പ് പത്മജ മുകുന്ദപുരം മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കും വടക്കാഞ്ചേരി നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പിൽ കെ മുരളീധരനും ഒരേസമയം മത്സരിച്ചു പരാജയപ്പെട്ടിരുന്നു.
2016ൽ മുരളീധരൻ വട്ടിയൂർക്കാവിലും പത്മജ തൃശൂരുമാണ് മത്സരിച്ചത്. അന്ന് മുരളീധരൻ വിജയിച്ചെങ്കിലും പത്മജയെ സിപിഐ സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ പരാജയപ്പെടുത്തി. ഇത്തവണയും പത്മജ തൃശൂരിലാണ് മത്സരിച്ചത്. സിപിഐയിലെ പി ബാലചന്ദ്രനോട് 1115 വോട്ടുകൾക്കാണ് തോറ്റത്. 2019 ൽ എംഎൽഎ സ്ഥാനം രാജിവച്ചുകൊണ്ട് മുരളീധരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചു. ഇതേത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽഡിഎഫിലെ വി കെ പ്രശാന്ത് പിടിച്ചെടുത്തു. ഇന്നലെ മികച്ച ഭൂരിപക്ഷത്തോടെ പ്രശാന്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2016ൽ യുഡിഎഫ് വോട്ട്മറിച്ച് ബിജെപിയിലെ ഒ രാജഗോപാലിനെ വിജയിപ്പിച്ച മണ്ഡലമാണ് നേമം. അവിടെ സ്വന്തം വോട്ടുകൾ തിരിച്ചു പിടിക്കാനാണ് എംപിയായ മുരളീധരനെ ഹൈക്കമാന്റ് നിർബന്ധിച്ച് നേമം മണ്ഡലത്തിൽ മത്സരിപ്പിച്ചത്. നേമം തിരിച്ചു പിടിക്കാനുള്ള കരുത്തൻ എന്ന വിശേഷണത്തോടെയാണ് മുരളീധരനെ അവതരിപ്പിച്ചത്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി വിജയിച്ചപ്പോൾ ബിജെപിയിലെ കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തെത്തി. മുരളിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
English summary: Election Result 2021
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.