Web Desk

May 02, 2021, 2:30 pm

അരുവിക്കരയില്‍ ജി സ്റ്റീഫന്‍ വിജയിച്ചു

Janayugom Online

അരുവിക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്‍ വിജയിച്ചു. സിറ്റിങ് എംഎല്‍എ കെ എസ് ശബരീനാഥിനെ പരാജയപ്പെടുത്തിയാണ് വിജയം. കളമശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി രാജീവ് വിജയിച്ചു. ഇരവിപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം നൗഷാദ് വിജയിച്ചു. പത്തനാപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ് കുമാര്‍ വിജയിച്ചു. കൊട്ടാരക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ വിജയിച്ചു.

ഇടുക്കിയിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിൻ വിജയിച്ചു. 5579 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ലിന്റോ ജോസഫും വിജയിച്ചു. തൃശൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ബാലചന്ദന്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാലിനെയും ബിജെപിയുടെ സുരേഷ് ഗോപിയെയും പരാജയപ്പെടുത്തിയാണ് പി ബാലചന്ദ്രന്‍ വിജയിച്ചത്. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എല്‍ഡിഎഫ് ‑98
യുഡിഎഫ് — 42
എന്‍ഡിഎ — 0
മറ്റുള്ളവര്‍ — 0

Eng­lish sum­ma­ry: Elec­tion results 2021
You may also like this video: