Web Desk

തിരുവനന്തപുരം

May 02, 2021, 9:01 am

ധര്‍മ്മടത്ത് പിണറായി വിജയന്‍ 400-ലധികം വോട്ടുകള്‍ക്ക് മുന്നില്‍

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ വരുമ്പോള്‍ ധര്‍മ്മടം മണ്ഢലത്തില്‍ പിണറായി വിജയന്‍ മുന്നില്‍. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളിലാണ് പിണറായി വിജയന്‍ ധര്‍മ്മടത്ത് മുന്നേറുന്നത്. 400-ലധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ ലീഡ് ചെയ്യുന്നത്. തവനൂരില്‍ കെ ടി ജലീലിന് ലീഡ്. 26 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്നില്‍ നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെയാണീ നേട്ടം. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി വി അന്‍വറും മുന്നിലാണ്.

തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 80 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 58 ഇടങ്ങളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. രണ്ടിടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു,

എല്‍.ഡി.എഫ് ‑80
യു.ഡി.എഫ് — 59
എന്‍.ഡി.എ — 2
മറ്റുള്ളവര്‍ — 0
Eng­lish sum­ma­ry: Elec­tion results 2021
You may also like this video: