Web Desk

ആലപ്പുഴ

May 02, 2021, 12:36 pm

ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ചിത്തരഞ്ജന്‍ വിജയിച്ചു

Janayugom Online

ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ചിത്തരഞ്ജന്‍ വിജയിച്ചു.12803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇടുക്കിയിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിൻ വിജയിച്ചു. 5579 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ലിന്റോ ജോസഫും വിജയിച്ചു. ഉടുമ്പൻചോല മണ്ഡലത്തിൽ എംഎം മണിയും വിജയത്തിലേക്ക് പോകുകയാണ്. ലീഡ് 23,000 കടന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. എൻഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവൻ ആണ്.

Eng­lish sum­ma­ry: Elec­tion results 2021
You may also like this video: