Web Desk

തിരുവനന്തപുരം

December 16, 2020, 12:50 pm

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

Janayugom Online

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. മുരളീധരന്റെ വാര്‍ഡായ ഉള്ളൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആതിര എല്‍എസ് വിജയിച്ചു. 433 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് വിജയം. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു.

നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡിൽ യുഡിഎഫിന് വമ്പന്‍ തോല്‍വി. രണ്ട് ഇടത്തും എല്‍ഡിഎഫാണ് വിജയിച്ചത്.  തൃപ്പെരുന്തുറ പഞ്ചായത്തിലെ ചെന്നിത്തലയുടെ 14 ആം വാർഡില്‍ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്.

അഴിയൂർ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാർഡായ 11 ആം വാർഡ് വാർഡിലും എല്‍ഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ആശിഷ് ആണ് വിജയിച്ചത്. മുല്ലപള്ളിയുടെ കല്ലാമല ഡിവിഷനിൽ എല്‍ഡിഎഫിന് വൻ വിജയമാണ് ഉണ്ടായിരിക്കുന്നത്.  1000 ലേറെ വോട്ടുകള്‍ക്കാണ് വിജയം നേടിയെന്നതും പ്രത്യേകതയാണ്.

തൃശ്ശൂരിൽ എൻഡിഎയുടെ മേയർ സ്ഥാനാർത്ഥിയായി കണക്കാക്കപ്പെട്ടിരുന്ന ബി ഗോപാലകൃഷ്ണൻ തോറ്റു. തൃശ്ശൂരിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങരയിലാണ് ബി ഗോപാലകൃഷ്ണൻ തോറ്റത്. യുഡിഎഫ് സ്ഥാനാർത്ഥി ബി സുരേഷ് കുമാറാണ് ഇവിടെ വിജയിച്ചത്.

Eng­lish sum­ma­ry: Ker­ala Elec­tion Results

You may also like this video: