Thursday
23 May 2019

തെരഞ്ഞെടുപ്പ് തീയതി ഉടന്‍, മോഡി ഉദ്ഘാടന തിരക്കില്‍

By: Web Desk | Tuesday 5 March 2019 10:44 PM IST


ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് സൂചന. അതുകൊണ്ടാണ് പുല്‍വാമ ഭീകരാക്രമണം, ബലാക്കോട്ട് വ്യോമാക്രമണം എന്നിവയൊക്കെ ദേശീയ രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കുമ്പോഴും പ്രധാനമന്ത്രി മോഡി ഉദ്ഘാടന മഹാമഹങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. ഇന്ത്യ – പാക് സംഘര്‍ഷം നിലനില്‍ക്കുകയാണെങ്കിലും പൊതുസമൂഹത്തിന്റെ മനസില്‍ ഈ മാസം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന ചിന്തയുണ്ട്.
ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി യുപിയിലും രാജസ്ഥാനിലും ഉള്‍പ്പെടെ വന്‍കിട പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലയിടലിനുമായി തീയതികള്‍ നല്‍കിയിരിക്കുകയാണ്. അത് തീരുന്ന മുറയ്ക്ക് തീയതി പ്രഖ്യാപനമുണ്ടാവും. തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്നതിനാല്‍ അതിന് ശേഷം സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനമോ പ്രഖ്യാപനങ്ങളോ പാടില്ലെന്നതിനാല്‍ മന്ത്രിമാരെല്ലാം ഉദ്ഘാടന തിരക്കിലാണ്.

മന്‍മോഹന്‍സിങ് ലോക്‌സഭയിലേക്ക്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ രാജ്യസഭാ കാലാവധി അടുത്ത ജൂണ്‍ 14 ന് അവസാനിക്കുകയാണ്. ഒപ്പംതന്നെ കോണ്‍ഗ്രസിലെ സാന്‍ഷ്യസ് കൂജൂരിന്റെ കാലാവധിയും അവസാനിക്കുന്നുണ്ട്. ഇരുവരും അസമില്‍ നിന്നായിരുന്നു രാജ്യസഭയിലെത്തിയത്. എന്നാല്‍ ഇവിടെ നിയമസഭയില്‍ ബിജെപി ജയിച്ച സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് അംഗങ്ങളെ വിജയിപ്പിക്കാനുള്ള അംഗബലം കോണ്‍ഗ്രസിനില്ല. മന്‍മോഹന്‍സിങിന് തുടര്‍ച്ച നല്‍കണമെന്നുണ്ടെങ്കിലും തമിഴ്‌നാടിന് പുറമേ സംസ്ഥാനങ്ങളിലൊന്നും രാജ്യസഭയില്‍ ഒഴിവുകള്‍ വരുന്നില്ല. അതുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റ് നല്‍കി മന്‍മോഹനെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം. പഞ്ചാബിലെ അമൃത്‌സറില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് സൂചന. സ്വന്തം സംസ്ഥാനത്ത് എവിടെ മത്സരിച്ചാലും മന്‍മോഹന്‍ സിങിന് വിജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

മന്‍മോഹന്‍സിങ്  ലോക്‌സഭയിലേക്ക്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ രാജ്യസഭാ കാലാവധി അടുത്ത ജൂണ്‍ 14 ന് അവസാനിക്കുകയാണ്. ഒപ്പംതന്നെ കോണ്‍ഗ്രസിലെ സാന്‍ഷ്യസ് കൂജൂരിന്റെ കാലാവധിയും അവസാനിക്കുന്നുണ്ട്. ഇരുവരും അസമില്‍ നിന്നായിരുന്നു രാജ്യസഭയിലെത്തിയത്. എന്നാല്‍ ഇവിടെ നിയമസഭയില്‍ ബിജെപി ജയിച്ച സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് അംഗങ്ങളെ വിജയിപ്പിക്കാനുള്ള അംഗബലം കോണ്‍ഗ്രസിനില്ല. മന്‍മോഹന്‍സിങിന് തുടര്‍ച്ച നല്‍കണമെന്നുണ്ടെങ്കിലും തമിഴ്‌നാടിന് പുറമേ സംസ്ഥാനങ്ങളിലൊന്നും രാജ്യസഭയില്‍ ഒഴിവുകള്‍ വരുന്നില്ല. അതുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റ് നല്‍കി മന്‍മോഹനെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം. പഞ്ചാബിലെ അമൃത്‌സറില്‍ നിന്ന് മത്സരിച്ചേക്കുമെന്നാണ് സൂചന. സ്വന്തം സംസ്ഥാനത്ത് എവിടെ മത്സരിച്ചാലും മന്‍മോഹന്‍ സിങിന് വിജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

അപ്‌നാദള്‍ കോണ്‍ഗ്രസ് സഖ്യത്തിന്

ബിജെപിക്ക് നല്‍കിയ അന്ത്യശാസന കാലാവധി അവസാനിച്ച സാഹചര്യത്തില്‍ സഖ്യകക്ഷിയായ അപ്‌നാ ദള്‍ കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചു. കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി അനുപ്രിയ പട്ടേലും അപ്‌നാ ദള്‍ വര്‍ക്കിങ് പ്രസിഡന്റ് ആശിഷ് പട്ടേലുമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ഉത്തര്‍പ്രദേശിന്റെ ചുമതലക്കാരനുമായ ജ്യോതിരാദിത്യ സിന്ധ്യയുമായി തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയത്. പാര്‍ട്ടിക്ക് ബിജെപിയുമായി ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ടായിരുന്നുവെന്നും ഇക്കാര്യം ഉന്നത നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഫെബ്രുവരി ഇരുപതിനകം പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നുമാണ് അനുപ്രിയ പട്ടേല്‍ വിശദീകരിക്കുന്നത്. എന്നാല്‍ പരാതി പരിഹരിക്കുന്നതിന് എന്തെങ്കിലും ചെയ്തില്ലെന്നു മാത്രമല്ല ഒരു താല്‍പര്യവും കാട്ടിയുമില്ല. അതുകൊണ്ട് അപ്‌നാദളിന് സ്വന്തം വഴി തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അവര്‍ പറയുന്നു. പാര്‍ട്ടി നേതാക്കളുടെ യോഗം ഉടന്‍ ചേരുമെന്നും അതില്‍ അന്തിമതീരുമാനമെടുക്കുമെന്നുമാണ് ആശിഷ് പട്ടേല്‍ വ്യക്തമാക്കുന്നത്. നിലവില്‍ അപ്‌നാദളിന് യുപിയില്‍ രണ്ട് ലോക്‌സഭാംഗങ്ങളും എട്ട് എംഎല്‍എമാരമാണുള്ളത്. അനുപ്രിയപട്ടേല്‍ പ്രിയങ്കഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഖ്യം സംബന്ധിച്ച് ധാരണയിലെത്തിയെന്നുമുള്ള ഊഹാപോഹങ്ങളും വ്യാപകമായുണ്ട്.

കരണ്‍സിങിന്റെ മകന്‍  കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരണ്‍സിങിന്റെ മകന്‍ വിക്രമാദിത്യ സിങ് ഉദ്ദംപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസ് മുന്‍ എംപി മദന്‍ലാല്‍ ശര്‍മ്മ ജമ്മുവിലും സെരിങ് സാംഫാല്‍ ലഡാക്ക് ലോക്‌സഭാ മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നതിനുള്ള സാധ്യതയേറി. ജമ്മു കശ്മീരിലെ അവശേഷിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനിക്കും. ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തി വരികയാണ്.

പ്രകാശ് അംബേദ്കര്‍ സഖ്യത്തിന് സന്നദ്ധം
ബിജെപി – ശിവസേന സഖ്യത്തെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസുമായി സഖ്യത്തിന് സന്നദ്ധമാണെന്ന് ദളിത് നേതാവ് പ്രകാശ് അംബേദ്കര്‍ പ്രഖ്യാപിച്ചു. സമീപകാലത്ത് കോണ്‍ഗ്രസ് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ സമീപനങ്ങളോട് വിയോജിപ്പുണ്ടെങ്കിലും അവര്‍ മതേതര നിലപാടുകളിലേക്ക് തിരിച്ചുവരണമെന്ന നിലപാടാണ് പ്രകാശ് അംബേദ്കര്‍ക്കുള്ളത്. കോണ്‍ഗ്രസ് – എന്‍സിപി സഖ്യം പ്രകാശിനെ സമീപിക്കുകയും നാല് സീറ്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ 12 സീറ്റുകള്‍ വേണമെന്ന അദ്ദേഹത്തിന്റെ നിലപാട് അവര്‍ അംഗീകരിച്ചിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്ത തവണ മുംബൈയിലെത്തുന്ന വേളയില്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയുമായി സീറ്റ് സംബന്ധിച്ച അന്തിമ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിലെ കലാപം അത്യുന്നതിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസിനകത്ത് ഉടലെടുത്ത തര്‍ക്കം അത്യുന്നതിയിലെത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള അഞ്ചിടങ്ങളിലും ബിജെപിയായിരുന്നു ജയിച്ചത്. ഇത്തവണ നിരവധി സ്ഥാനമോഹികളാണ് ഈ അഞ്ചു സീറ്റുകളിലേക്കായി കോണ്‍ഗ്രസിനുള്ളില്‍ ഉള്ളത്. വലിയ തോതിലുള്ള ഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്തിന്റെ പേര് ബ്ലോക്ക് – ജില്ലാ കമ്മിറ്റികള്‍ നല്‍കിയ പട്ടികയില്‍ ഒരിടത്തുപോലും നിര്‍ദ്ദേശിച്ചിട്ടില്ല. ഓരോ മണ്ഡലത്തിലേക്കും നിരവധി പേരാണ് കോണ്‍ഗ്രസില്‍ നിന്ന് കണ്ണുവച്ചിരിക്കുന്നത്.
നൈനിറ്റാളിലോ ഹരിദ്വാറിലോ മത്സരിക്കണമെന്നാണ് റാവത്തിന്റെ മോഹം. 2009 ല്‍ ഹരിദ്വാറില്‍ നിന്ന് അദ്ദേഹം ജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹരിദ്വാര്‍ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ച പേരുകളില്‍ റാവത്തിനെ ഉള്‍പ്പെടുത്തിയില്ല. അതേസമയം നൈനിറ്റാള്‍ ജില്ലാകമ്മിറ്റി റാവത്തിന്റെ പേര് ഒഴിവാക്കി ഇന്ദിരാ ഹൃദയേഷ്, കെ സി സിങ്, മഹേന്ദ്രപാല്‍ എന്നിവരുടെ പേരുകളാണ് നല്‍കിയത്. ഇതൊക്കെ കണ്ടതിന് ശേഷം ബിജെപി അജിത് ഡോവലിന്റെ മകനെയോ കേണല്‍ കോത്യാലിനെയോ മത്സരിപ്പിക്കാനുദ്ദേശിക്കുന്ന പൗരി ഗര്‍വാള്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള ശ്രമത്തിലാണ് റാവത്ത്.