19 April 2024, Friday

തെരഞ്ഞെടുപ്പ്‌ വിജയം: സ്വരാജിന്റെ പരാതിയിൽ കെ ബാബുവിന്‌ നോട്ടീസ്‌

Janayugom Webdesk
കൊച്ചി
September 6, 2021 3:45 pm

തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ  തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന എം സ്വരാജിന്റെ ഹർജിയിൽ ഹൈക്കോടതി നടപടി. കെ ബാബുവടക്കമുള്ള എതിർകക്ഷികൾക്ക്‌  നോട്ടീസ് അയച്ചു. കേസ് അടുത്ത മാസം നാലിന് പരിഗണിക്കും.
അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തിരഞ്ഞെടുപ്പിന് വോട്ട് അഭ്യര്‍ത്ഥിച്ചതെന്നും  തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ് ബാബു നടത്തിയതെന്നും സ്വരാജ് ഹര്‍ജിയില്‍ പറയുന്നു.  അയ്യപ്പന് ഒരു വോട്ടെന്ന സ്ലിപ്പാണ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ വിതരണം ചെയ്തത്. ഈ സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രവും, ബാബുവിന്റെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഉള്‍പ്പെടുത്തി.
മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്നും സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വി ആണെന്നും കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു.

 

Eng­lish Sum­ma­ry: Elec­tion vic­to­ry: Notice to K Babu on Swara­j’s complaint

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.