Web Desk

നെടുങ്കണ്ടം

November 28, 2020, 7:35 pm

തെരഞ്ഞെടുപ്പ് ചൂടിനിടയിലും സ്ഥാനാര്‍ത്ഥി ശ്രിദേവി ആതുരസേവന രംഗത്തും തിരക്കിലാണ്

Janayugom Online

സ്ഥാനാർത്ഥിയാണെങ്കിലും അവശതർ വിളിച്ചാൽ ഏത് സമയത്തും സഹായവുമായി ഒാടിയെത്തും കമ്പംമെട്ട് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ശ്രിദേവി എസ് ലാൽ. കഴിഞ്ഞ 15 വർഷമായി കരുണാപുരം ഗ്രാമപഞ്ചായത്തിലെ സ്വാന്തനം ഹെൽത്ത് വർക്കറാണ് ശ്രിദേവി. പ്രായമായവർക്കും അല്ലാത്തവർക്കും പ്രമേഹം, രക്തസമ്മർദ്ധം, കൊളസ്ട്രോൾ മുതലായവ വീടുകളിൽ എ്ത്തി പരിശോധിക്കുന്ന കരുണാപുരം ഗ്രാമപഞ്ചാത്തിലെ സ്വാന്തനം പദ്ധതിയിലെ അംഗമാണ് ശ്രിദേവി. കമ്പംമെട്ട് ബ്ലോക്ക് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണെങ്കിലും ഈ തിരക്കിനിടയിലും ആരെങ്കിലും വിളിച്ചാൽ ഓടിയെത്തും ശ്രിദേവി.

സ്വാന്ത്വനം പ്രവർത്തകയായതോടെ കരുണാപുരം ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ഏറ്റവും കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ചെല്ലുകയും കുടുംബാംഗങ്ങളുമായി അത്മബന്ധം സ്ഥാപിക്കുവാനും കഴിഞ്ഞ 15 വർഷത്തിനുള്ളിൽ സാധിച്ചിട്ടുണ്ട്. 30 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരും രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവ ഉണ്ടോയെന്ന് പരിശോധന നടത്തണമെന്നാണ് ഡോക്്ടർമാരുടെ സംഘടനയായ ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ നിർദ്ദേശിച്ചിരിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് സ്വാന്തനത്തിലൂടെ ശ്രിദേവി അടക്കമുള്ളവർ രാത്രിയെന്നോ, പകലൊന്നോ വിത്യാസമില്ലാതെ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ വിളിക്കുമ്പോൾ ഓടിയെത്തുന്നത്. അതിനാൽ തന്നെ സ്ഥാനാർത്ഥിയായി എത്തുന്ന ശ്രീദേവിയ്ക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇത് വോട്ടായി മാറുമ്പോൾ വലിയ വിജയം ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയാണ് എൽഡിഎഫിന് ഉള്ളത്.

You may also like this video;