2020 ഏപ്രിലിൽ കാലാവധി അവസാനിക്കുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 26 ന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെണ്ണലും അതേദിവസം തന്നെ നടക്കുമെന്ന് കമ്മിഷൻ അറിയിച്ചു. രാവിലെ 9 മണിമുതൽ 4 വരെയാണ് വോട്ടെടുപ്പ് സമയം. 17 സംസ്ഥാനങ്ങളിലായി 55 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 6 ന് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 13 ആണ്.
ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാൾ, അസം, ബിഹാർ, ഛത്തീസ്ഗഢ്, ഹരിയാന, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, മണിപൂർ, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏപ്രിൽ രണ്ടിന് കലാവധി അവസാനിക്കുന്ന മഹാരാഷ്ട്രയിലെ ഏഴ് സീറ്റ്, ഒഡീഷ ‑നാല്, തമിഴ്നാട്-ആറ്, പശ്ചിമബംഗാൾ ‑അഞ്ച് എന്നിങ്ങനെയും ഏപ്രിൽ ഒമ്പതിന് കാലാവധി തീരുന്ന ആന്ധ്രാപ്രദേശിലെ നാല് സീറ്റ്, തെലങ്കാന ‑രണ്ട്, അസം-മൂന്ന്, ബിഹാർ ‑അഞ്ച്, ഛത്തീസ്ഗഢ്-രണ്ട്, ഗുജറാത്ത്-നാല്, ഹരിയാന ‑രണ്ട്, ഹിമാചൽപ്രദേശ്-ഒന്ന്, ഝാർഖണ്ഡ്-രണ്ട്, മധ്യപ്രദേശ് ‑മൂന്ന്, മണിപൂർ‑ഒന്ന്, രാജസ്ഥാൻ ‑മൂന്ന് എന്നിങ്ങനെയും ഏപ്രിൽ 12ന് കാലവധി തീരുന്ന മേഘാലയയിലെ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്.
English Summary; Elections for 55 Rajya Sabha seats to be conducted on March 26
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.