14 October 2024, Monday
KSFE Galaxy Chits Banner 2

Related news

April 20, 2024
April 4, 2024
April 3, 2024
March 20, 2024
March 18, 2024
March 16, 2024
March 13, 2024
February 15, 2024
November 3, 2023
November 3, 2023

ഇലക്ടറല്‍ ബോണ്ട്: ഭൂരിഭാഗവും വിറ്റഴിച്ചത് ഹൈദരാബാദില്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 14, 2022 10:40 pm

ഇക്കഴിഞ്ഞ ഏപ്രില്‍ മാസം വിറ്റഴിച്ച ഇലക്ടറല്‍ ബോണ്ടുകളില്‍ ഭൂരിഭാഗവും ഹൈദരാബാദില്‍. ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെ നടന്ന ഇരുപതാമത് വില്പനയില്‍ ആകെ 648 കോടി രൂപയുടെ ബോണ്ടുകളാണ് വിറ്റഴിച്ചത്. ഇവയില്‍ 425 കോടി രൂപയും എസ്ബിഐയുടെ ഹൈദരാബാദ് ബ്രാഞ്ചില്‍ നിന്നാണ് വിറ്റഴിച്ചതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ കനയ്യ കുമാറിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.
ചെന്നൈ ബ്രാഞ്ചിലാണ് നൂറ് കോടി രൂപയുടെ ബോണ്ടുകള്‍ വിറ്റത്. കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പനാജി ബ്രാഞ്ചുകളിലുമായി ബാക്കിയുള്ള ബോണ്ടുകളുടെ വില്പന നടന്നു.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഹൈദരാബാദില്‍ ഇലക്ടറല്‍ ബോണ്ടുകളുടെ വില്പനയില്‍ വലിയ വര്‍ധനവുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2024 ജനുവരി വരെ കാലാവധിയുള്ള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രീയ സമിതി(ടിആര്‍എസ്) അധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവു നിഷേധിച്ചിട്ടുണ്ട്.
ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രധാന ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാങ്ക് അക്കൗണ്ട് ന്യൂഡല്‍ഹിയിലും, ടിആര്‍എസിന്റേത് ഹൈദരാബാദിലുമാണ്. ഇത്തവണ വിറ്റഴിക്കപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളില്‍ ഭൂരിപക്ഷത്തിന്റെയും ഗുണഭോക്താവ് ടിആര്‍എസ് ആണെന്ന സൂചനകളാണ് വിവരങ്ങള്‍ നല്‍കുന്നതെന്ന് കനയ്യ കുമാര്‍ ചൂണ്ടിക്കാട്ടി. യുപി, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന കഴിഞ്ഞ തവണത്തെ ഇലക്ടറല്‍ ബോണ്ടില്‍ 1213 കോടി രൂപയുടെ ബോണ്ടുകളാണ് വിറ്റത്.

Eng­lish Sum­ma­ry: Elec­toral Bond: Most sold in Hyderabad

You may like this video also

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.