October 6, 2022 Thursday

Related news

October 4, 2022
September 27, 2022
September 24, 2022
September 23, 2022
September 21, 2022
September 20, 2022
September 19, 2022
September 14, 2022
September 12, 2022
September 9, 2022

ഇലക്ട്രൽ ബോണ്ടുകൾ സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി

റെജി കുര്യന്‍
ന്യൂഡല്‍ഹി
March 26, 2021 9:08 pm

കേരളം ഉൾപ്പെടെയുള്ള അ‍ഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പുതിയ ഇലക്ട്രൽ ബോണ്ടുകൾ പുറത്തിറക്കുന്നത് സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. ക്രമക്കേടുകൾ തടയുന്നതിന് വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചിട്ടുള്ളതിനാൽ ബോണ്ട് വില്പന സ്റ്റേ ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. 

ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെയാണ് ആണ് ഇലക്ട്രൽ ബോണ്ടിന്റെ പുതിയ ഗഡുവിന്റെ വില്പന നിശ്ചയിച്ചിരിക്കുന്നത്. 2018ലും 2019ലും ബോണ്ടുകള്‍ തടസ്സങ്ങളില്ലാതെ പുറത്തിറക്കി. ക്രമക്കേട് തടയാന്‍ വേണ്ടത്ര മുന്‍കരുതലുകള്‍ ബോണ്ടു വില്പനയില്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ ബോണ്ടു വില്പന തടയണമെന്ന ആവശ്യം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബോപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ആസ്സാം, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ഡമോക്രാറ്റിക് റിഫോംസാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും തെരഞ്ഞെടുപ്പു കമ്മിഷനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയുമാണ് ഹാജരായത്. 

Eng­lish Sum­ma­ry : Elec­toral bond stay plea reject­ed by Supreme court

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.