June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഇലക്ട്രൽ ബോണ്ട്; അനുമതി നൽകിയത് രാജ്യസഭയെ മറികടന്ന്

By Janayugom Webdesk
January 28, 2020

കേന്ദ്ര സർക്കാരിന് ഇലക്ട്രൽ ബോണ്ട് പുറപ്പെടുവിക്കുന്നതിനായി കേന്ദ്ര നീതിന്യായ മന്ത്രാലയം അനുമതി നൽകിയത് രാജ്യസഭയെ മറികടന്നാണെന്ന് വിവരാവകാശ രേഖകൾ. നരേന്ദ്രമോഡി സർക്കാർ തിടുക്കപ്പെട്ട് ഇലക്ട്രൽബോണ്ട് പദ്ധതി ആവിഷ്ക്കരിച്ചപ്പോൾ അത് നടപ്പിലാക്കാൻ നിയമപരവും ഭരണഘടനപരവുമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും രാജ്യസഭയെ ഒഴിവാക്കിയെന്നുമാണ് ഹഫിങ്ടൺ പോസ്റ്റ് വിവരാവകാശ രേഖകളെ അടിസ്ഥാനമാക്കി റിപ്പോർട്ട് ചെയ്യുന്നത്.

ഇലക്ട്രൽബോണ്ട് പുറപ്പെടുവിക്കാനായി അനുവാദം നൽകിയപ്പോഴും നിയമമന്ത്രാലയം ഈ ഒഴിവാക്കൽ കീഴ് വഴക്കമാക്കരുതെന്ന് നിർദ്ദേശിക്കുന്നുണ്ടെന്ന് രേഖ വ്യക്തമാക്കുന്നു. നാഷണൽ കാമ്പെയിൻ ഫോർ പീപ്പിൾസ് റൈറ്റ് ടു ഇൻഫർമേഷൻ എന്ന സംഘടനയുടെ പ്രവർത്തകനായ സൗരവ് ദാസ് ആണ് വിവരാവകാശ രേഖകൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. നിയമ മന്ത്രാലയത്തിൽ ഇലക്ട്രൽ ബോണ്ട് സംബന്ധിച്ച് നടന്നിട്ടുള്ള യോഗങ്ങളുടെ മിനിട്ടുസ് ഒന്നുംതന്നെ സൂക്ഷിച്ചിട്ടില്ല. സുപ്രിംകോടതിയുടെ 2013 ലെ ഉത്തരവിന് വിരുദ്ധമാണ് നടപടി. കൂടാതെ മറ്റ് മന്ത്രാലയങ്ങളുമായി വിഷയത്തിൽ ചർച്ചകളും നടത്തിയിട്ടില്ല.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ സ്വീകരിക്കുന്നതിനായി ആവിഷ്ക്കരിച്ച ഇലക്ട്രൽബോണ്ട് വിജ്ഞാപനം ചെയ്തത് 2018 ൽ ആയിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് മോഡി സർക്കാർ ആർബിഐയുടെ നിബന്ധനകൾ, ജനപ്രാതിനിധ്യ നിയമം, വിദേശസംഭാവന നിയന്ത്രണ ചട്ടം എന്നിവയിൽ ഒട്ടേറെ ഭേദഗതി വരുത്തിയിരുന്നു. ഭേദഗതികളെല്ലാം തന്നെ ധനകാര്യബില്ലായി അവതരിപ്പിച്ച് പാസാക്കിയെടുക്കുകയായിരുന്നു. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന് രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തിനാലാണ് ധനകാര്യ ബില്ലായി ഭേദഗതികൾ അവതരിപ്പിച്ച് രാജ്യസഭയെ മറികടന്നത്. 2018 ൽ അരുൺ ജെയ്റ്റ്ലിയായിരുന്നു നിയമമന്ത്രി. ധനകാര്യബില്ലിന്റെ നിയമസാധുത നിയമമന്ത്രാലയം അന്ന് ചർച്ചചെയ്യുകയും സംശയം ഉന്നയിക്കുകയും ചെയ്തെങ്കിലും ഒടുവിൽ അനുമതി നൽകുകയായിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.