June 29, 2022 Wednesday

വൈദ്യുതത്തൂണുകള്‍ക്ക്‌ തീപിടിച്ചു; 22,950 രൂപയുടെ നാശമുണ്ടായതായി കണക്ക്

By Janayugom Webdesk
December 27, 2019

കൊല്ലം : മുളങ്കാടകം ക്ഷേത്രത്തിന്‌ സമീപത്ത് സൂക്ഷിച്ചിരുന്ന തടിയിലുള്ള വൈദ്യുതത്തൂണുകള്‍ക്ക്‌ തീപിടിച്ചു. ഇന്നലെ വൈകീട്ട്‌ മൂന്നരയോടെയായിരുന്നു സംഭവം. കെ.എസ്‌.ഇ.ബി. ജീവനക്കാര്‍ വെള്ളമൊഴിച്ച്‌ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല . തുടര്‍ന്ന്‌ ചാമക്കടയില്‍നിന്ന്‌ അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം 22,950 രൂപയുടെ നാശമുണ്ടായതായാണ്‌ കെ.എസ്‌.ഇ.ബി. അധികൃതരുടെ കണക്ക്‌. തങ്കശ്ശേരി വൈദ്യുത സെക്‌ഷനിലെ തൂണുകള്‍ക്കാണ് തീപിടിച്ചത് . 27 തൂണുകള്‍ പൂര്‍ണമായി കത്തിനശിച്ചു.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.