18 April 2024, Thursday

ഡയഗണ്‍കാര്‍ട്ടിലൂടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍

Janayugom Webdesk
കൊച്ചി
August 25, 2021 2:47 pm

മലയാളി ഇ‑കൊമേഴ്സ് സ്റ്റാര്‍ട്ട്അപ്പ് ഡയഗണ്‍ കാര്‍ട്ടിലൂടെ diaguncart.com ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലെത്തുന്നു. ടിഎന്‍ആര്‍ എന്ന ഇന്ത്യന്‍ നിര്‍മ്മിത ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡിന്റെ ഏഴ് വ്യത്യസ്ത മോഡലുകളാണ് ഡയഗണ്‍ കാര്‍ട്ടിലൂടെ അവതരിപ്പിക്കുന്നത്.

ഈസി ചാര്‍ജിങ്ങ് ടെക്‌നോളജി, റിവേര്‍സ് ഗിയര്‍, സ്പീഡ് ലോക്ക്,കീ ലെസ് എന്‍ട്രി, ട്യൂബ് ലെസ് ടയേര്‍സ്, സെന്റര്‍ ലോക്ക്, ആന്റി തെഫ്റ്റ് അലാം സിസ്റ്റം, മൊബൈല്‍ ചാര്‍ജിങ്ങ് പോര്‍ട്ട് തുടങ്ങിയ നിരവധി സവിശേഷതകൾ അടങ്ങിയ ഈ മോഡലുകൾക്ക് ഒറ്റതവണ ചാര്‍ജ്ജിങ്ങിൽ 75 മുതൽ 200 കി.മീ വരെ മൈലേജ് ലഭിക്കുന്നുണ്ട്. 70,000/- രൂപ മുതല്‍ 1,35,000/- രൂപ വരെയാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില.

‘പെട്രോള്‍, ഡീസല്‍ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമായിട്ടാണ് ടി എന്‍ ആര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഡയഗണ്‍ കാര്‍ട്ടിലൂടെ വിപണിയിൽ എത്തിക്കുന്നത് എന്ന് ’ ഡയഗണ്‍കാര്‍ട്ട് സിഇഒ ജിജി ഫിലിപ്പ് വ്യക്തമാക്കി. വാഹനം വാങ്ങുവാൻ ഷോറൂമികളിലേക്ക് പോകാതെ തന്നെ ഒറ്റ ക്ലിക്കിൽ ഡയഗൺകാർട്ടിലൂടെ ഇലക്ട്രിക് സ്കൂട്ടറുകൾ വീടുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ENGLISH SUMMARY;Electric scoot­ers on the mar­ket through Diagoncart
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.