September 28, 2022 Wednesday

Related news

September 27, 2022
September 26, 2022
September 26, 2022
September 23, 2022
September 17, 2022
September 14, 2022
September 10, 2022
September 9, 2022
September 6, 2022
September 5, 2022

വൈദ്യുതി നിരക്കിൽ ഇളവുമായി സര്‍ക്കാര്‍; ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി, 30 യൂണിറ്റ് വരെ സൗജന്യം

Janayugom Webdesk
തിരുവനന്തപുരം
June 29, 2021 8:21 pm

കോവിഡ് പശ്ചാത്തലത്തിൽ ഉപഭോക്താക്കള്‍ക്ക് ആശ്വാസ പദ്ധതികളുമായി കെഎസ്ഇബി. ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വാണിജ്യ, സിനിമാ മേഖലകള്‍ക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പദ്ധതി ആശ്വാസമാകും.

വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്ക് മെയ് മാസത്തെ ഫിക്സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകും. സിനിമ തീയറ്ററുകൾക്ക് മെയ് മാസത്തെ ഫിക്സഡ് ചാർജിൽ 50 ശതമാനം ഇളവ് നൽകും. ഇളവുകൾ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ പലിശ രഹിതമായി മൂന്നു തവണകൾ അനുവദിക്കും. ഈ ഉപഭോക്തൃ വിഭാഗങ്ങൾ പ്രസ്തുത കാലയളവിലെ ബിൽ തുക ഭാഗികമായോ പൂർണമായോ അടച്ചിട്ടുണ്ടെങ്കിൽ തുടർന്നുള്ള ബില്ലുകളിൽ ക്രമപ്പെടുത്തി നൽകും.

പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നൽകാനും തീരുമാനമായി. നേരത്തെ പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെയുള്ളവര്‍ക്കായിരുന്നു സൗജന്യം നല്‍കിയിരുന്നത്. കണക്ടട് ലോഡ് വ്യത്യാസമില്ലാതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് യൂണിറ്റൊന്നിനു നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് അനുവദിക്കും. നേരത്തെ 40 യൂണിറ്റ് വരെ മാത്രം ഉപഭോഗമുള്ളവര്‍ക്കായിരുന്നു ഇളവ് നല്‍കിയിരുന്നത്.

Eng­lish sum­ma­ry: Elec­tric­i­ty bill reduced

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.