വൈദ്യുതി കമ്പി പൊട്ടിവീണു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

Web Desk

കൊച്ചി

Posted on December 19, 2018, 9:41 am

അങ്കമാലി ഡൗൺലൈനിൽ വൈദ്യുതി കമ്പി പൊട്ടി വീണ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ എന്‍ജിന്‍ കേടായും ചൊവ്വര അപ്‌ലൈനിൽ കിടക്കുകയാണ്. ഇതോടെ ഇരു ദിശയിലും ട്രെയിൻ ഗതാഗതം സ്തംഭിച്ചു. തൃശൂർ — എറണാകുളം പാതയിൽ ഒട്ടേറെ ട്രെയിനുകൾ പിടിച്ചിട്ടു. ഒരു മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.