24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 24, 2025
March 24, 2025
March 24, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025

വൈദ്യുതി നിരക്ക് കുറയും

Janayugom Webdesk
തിരുവനന്തപുരം
January 31, 2025 11:12 pm

ഈമാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് ഒമ്പത് പൈസ കുറയും. ജനുവരി വരെ 19 പൈസയായിരുന്നു സര്‍ചാര്‍ജ് ഇനത്തില്‍ പിരിച്ചിരുന്നത്. ഇതില്‍ 10 പൈസ വൈദ്യുതി ബോര്‍ഡ് സ്വന്തം നിലയില്‍ പിരിക്കുന്നതും ഒമ്പത് പൈസ റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചതുമാണ്.
2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അധികമായി ചെലവായ തുക ഈടാക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ അനുവദിച്ച ഒമ്പത് പൈസ ഇന്ധന സര്‍ചാര്‍ജ് ഈ മാസം അവസാനിക്കുന്നതിനാലാണ് ബില്ലില്‍ തുക കുറയുന്നത്.
ഏപ്രിൽ 2023 മുതൽ ഇന്ധനവിലയിലെ ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പരമാവധി 10 പൈസ വരെ ഇന്ധന സർചാർജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വ്യവസ്ഥ ചെയ്തിരുന്നു. സ്വമേധയാ പിരിക്കുന്ന 10 പൈസയ്ക്ക് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയ്തിരുന്നു. ഇങ്ങനെ പിരിക്കുന്ന സർചാർജ് ആണ് തുടർന്നിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.