Thursday
27 Jun 2019

വൈദ്യുതി ലൈൻ പൊട്ടി  വീണ് യുവാവ് മരിച്ചു

By: Web Desk | Friday 14 June 2019 10:42 PM IST


ശൂരനാട്: വൈദ്യുതി ലൈൻ പൊട്ടി  വീണ് ഷോക്കേറ്റ് യുവാവ് മരിച്ചു. മൈനാഗപ്പള്ളി തോട്ടു മുഖം കല്ലൂരയ്യത്ത് കിഴക്കതിൽ (മേനോൻ താഴെ) ശശിധരൻ്റെ മകൻ രാജീവ് (34) ആണ് മരണപ്പെട്ടത്.ഇന്നലെ വൈകിട്ട് 3.30ന്  വീടിന് മുന്നിൽ വച്ചാണ് അപകടം സംഭവിച്ചത്. കൂലിപ്പണിക്കാരനായ രാജീവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ വൈദ്യുതി ലൈൻ പൊട്ടി ദേഹത്ത് വീഴുകയായിരുന്നു.
ഷോക്കേറ്റ് നിലത്തു വീണ രാജേഷ് സംഭവസ്ഥലത്തു വച്ച് തന്നെ  മരണപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ മൃതദേഹം  കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് (ശനി) രാവിലെ 11ന് വീട്ട് വളപ്പിൽ സംസ്ക്കാരം നടക്കും. മാതാവ് രാധ.
Related News