Web Desk

കോഴിക്കോട് ഡെസ്‍ക്

January 27, 2021, 7:14 pm

കോഴിക്കോട് സമ്പൂർണ വൈദ്യുതീകരണ ജില്ല: അഞ്ചു വർഷത്തിനിടെ നൽകിയത് 1,34,663 പുതിയ കണക്ഷനുകൾ

Janayugom Online

അഞ്ചുവർഷത്തിനിടെ ജില്ലയിൽ പുതുതായി വൈദ്യുതി കണക്ഷൻ ലഭിച്ചത് 1,34,663 ഉപഭോക്താക്കൾക്ക്. 27.55 കോടി രൂപ ചെലവിട്ടാണിത്. 75.12 കോടി രൂപ ചെലവഴിച്ച് 700. 75 കിലോമീറ്റർ പുതിയ 11 കെ. വി ലൈനുകളുടെ നിർമാണമാണ് ഇക്കാലയളവിൽ പൂർത്തീകരിച്ചത്. 1163.32 കിലോമീറ്റർ എൽ. ടി ലൈൻ (51.19 കോടി), 1005 പുതിയ വിതരണ ട്രാൻസ്ഫോർമറുകൾ (43.64 കോടി)എന്നിവയും സ്ഥാപിച്ചു. ഈ പ്രവൃത്തികൾക്ക് മൊത്തം 197.58 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 2017ൽ കോഴിക്കോടിനെ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിച്ചു.

2020 ഫെബ്രുവരി മാസത്തിൽ ജില്ലയിലെ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി വൈദ്യുതി അദാലത്ത് സംഘടിപ്പിച്ചു. മലയോര മേഖലയിലെ ഉപഭോക്താക്കളുടെ പ്രശ്നപരിഹാരത്തിനായി കൂമ്പാറയിൽ സെക്ഷനോഫീസും തിരുവമ്പാടിയിൽ പുതിയ സബ് ഡിവിഷനും പ്രവർത്തനം ആരംഭിച്ചു. ഫിലമെന്റ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിൽ രജിസ്റ്റർ ചെയ്ത 66051 ഉപഭോക്താക്കൾക്ക് 525552 എൽ ഇ ഡി ബൾബുകൾ 2021 മാർച്ച് മാസത്തിനു മുൻപ് വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു.

110 കെ വി കിനാലൂർ സബ്സ്റ്റേഷൻ, 66 കെ വി സൈബർപാർക്ക്, 33 കെ വി ഫറോക്ക്, 33 കെ വി പേരാമ്പ്ര എന്നീ സബ് സ്റ്റേഷനുകളുടെ നിർമാണം 28.13 കോടി ചെലവിൽ പൂർത്തീകരിച്ചു. 34.93 കോടി രൂപയുടെ കുന്നമംഗലം 220 കെ വി ജി ഐ എസ് പദ്ധതിയിൽ 21.47 കോടിയുടെ പ്രവൃത്തികളും 28.49 കോടി രൂപയുടെ കുന്നമഗലം- മലയമ്മ 220/110 കെ വി മൾട്ടി സർക്യൂട്ട് മൾട്ടീ വോൾട്ടേജ് ലൈനിന്റെ നിർമാണ പ്രവൃത്തിയിൽ 11.68 കോടിയുടെ പ്രവൃത്തിയും പൂർത്തിയായി. കക്കയം എസ് എച്ച് ഇ പി (3 മെഗാവട്ട്) പൂർത്തീകരിച്ചു. നിർമാണ ചെലവ് 38.65 കോടി രൂപ. ജില്ലയിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിങ്ങിനായി ഇ‑വെഹിക്കിൾ ചാർജ് സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നല്ലളം സബ് സ്റ്റേഷനിലെ ചാർജിംഗ് സ്റ്റേഷന്റെ പണി പൂർത്തീകരിച്ചു.

ജില്ലയിലെ സബ്സ്റ്റേഷനുകളിലും ജനറേറ്റിങ് സ്റ്റേഷനുകളിലുമായി 0. 90 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയം കെ എസ് ഇ ബി എൽ പൂർത്തീകരിച്ചു. ഓർക്കാട്ടേരി 220 കെ വി സബ് സ്റ്റേഷനിൽ 0. 035 മെഗാവാട്ടിന്റെയും പൂഴിത്തോട് ജനറേഷൻ സ്റ്റേഷനിൽ 0. 03 മെഗാവാട്ടിന്റെയും തലക്കുളത്തൂരിൽ 0. 65 മെഗാവാട്ടിന്റെയും നല്ലളം 220 കെ വി സബ് സ്റ്റേഷനിൽ 0. 035 മെഗാവാട്ടിന്റെയും കോഴിക്കോട് കെ. ഡി. പി. പിയിൽ 0. 035 മെഗാവാട്ടിന്റെയും കുന്ദമംഗലം 110 കെ വി സബ് സ്റ്റേഷനിൽ 0. 02 മെഗാവാട്ടിന്റെയും ചെമ്പുക്കടവ് ജനറേഷൻ സ്റ്റേഷനിൽ 0. 035 മെഗാവാട്ടിന്റെയും ഉറുമി ജനറേഷൻ സ്റ്റേഷനിൽ 0. 06 മെഗാവാട്ടിന്റെയും സൗരോർജ്ജ നിലയങ്ങൾ കെ എസ് ഇ ബി എൽ പൂർത്തീകരിച്ചു.

44 സ്കൂളുകളിലായി 0. 48 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ കമ്മിഷൻ ചെയ്തു. കോഴിക്കോട് കോർപ്പറേഷനിൽ നടക്കാവ് സ്കൂളിലും ജി. എൽ. പി. എസ് എരഞ്ഞിക്കലുമായി 0. 025 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ കമ്മിഷൻ ചെയ്തു. സൗര പദ്ധതിയിൽ ജില്ലയിൽ 16 കിലോവാട്ടിന്റെ നാല് പുരപ്പുര സോളാർ പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിച്ചു. 1122 കിലോവാട്ടിന്റെ 60 പദ്ധതികളും പൂർത്തിയായി വരുന്നു.