കേരളത്തിലെ നിരത്തുകളില്‍ ഇനി ഇലക്‌ട്രോണിക് വാഹനങ്ങളും

Web Desk
Posted on March 22, 2018, 10:26 am

തിരുവനന്തപുരം:പെട്രോളിന്റെ പിന്നാലെയുള്ള ഓട്ടത്തിന് ഇനി ശമനം. ഇലക്‌ട്രോണിക് വാഹനങ്ങള്‍ ഇനി കേരളത്തിലെ നിരത്തുകളിലും ഓടിക്കാം. മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇ‑വാഹനങ്ങളില്‍ ഓട്ടോറിക്ഷ, കാര്‍, ബൈക്ക്,  എന്നിവയാണ് പരിഗണിക്കുന്നത്.

ഇതിന്റെ ഭാഗമായി പ്രകൃതിവാതകം ഉപയോഗിച്ച്‌ ഓടുന്ന ഓട്ടോറിക്ഷകളെ തിരിച്ചറിയാന്‍ പ്രത്യേക നിറം നല്‍കും. ഇത്തരത്തിലുള്ള  വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ലെന്നു മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഇ‑വാഹനങ്ങള്‍ ചാര്‍ജുചെയ്യാന്‍ പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും. വാഹനം ചാര്‍ജ് ചെയ്യാനായി രാത്രി 11നും രാവിലെ അഞ്ചിനുമിടയില്‍ അഞ്ച് രൂപയും വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെ ചാര്‍ജ് ചെയ്യാന്‍ ആറു രൂപയും വൈകീട്ട് അഞ്ചു മുതല്‍ ആറുവരെ ചാര്‍ജ് ചെയാന്‍ 5.50 രൂപയും യൂണിറ്റിനു ഈടാക്കും