എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

Web Desk
Posted on January 27, 2018, 7:02 pm

കൊച്ചി: എഴുന്നള്ളിക്കാന്‍ കൊണ്ടുവന്ന ആനയുടെ ചവിട്ടേറ്റ രണ്ടാം പാപ്പാന്‍ മരിച്ചു. കോട്ടയം സ്വദേശി ബിനുവാണ് മരിച്ചത്. എറണാകുളം പുത്തന്‍വേലിക്കരയിലാണ് സംഭവം നടന്നത്. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ആനയെ എഴുന്നള്ളിക്കാന്‍ കൊണ്ടുവന്നത്. ഇതിനെത്തുടര്‍ന്ന് ഒന്നാം പാപ്പാന്‍ അഭിലാഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എംഎല്‍എ കെ ബി ഗണേഷ് കുമാറാണ് ആനയുടെ ഉടമ.