അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഊര് മൂപ്പന്‍ കൊല്ലപ്പെട്ടു

Web Desk

പാലക്കാട്

Posted on July 26, 2020, 11:46 am

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഊര് മൂപ്പന്‍ കൊല്ലപ്പെട്ടു. അട്ടപ്പാടി- വണ്ണാന്തറ ആദിവാസി ഊരിന്റെ മൂപ്പനായ നഞ്ചനാണ് കൊല്ലപ്പെട്ടത്. 70 വയസായിരുന്നു.

ഇന്നലെ വെെകിട്ട് ആടിനെ മേയ്ക്കാനായി കാട്ടിലേക്ക് പോയ മൂപ്പനെ കാണാതായിരുന്നു. വെെകിയും കാണാതത്തിനെ തുടര്‍ന്ന് രാത്രി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു.  പുലര്‍ച്ചെ  ആറ് മണിയോടെ മരിച്ച നിലയില്‍  വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയായിട്ട്   കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റും.

 

Eng­lish sum­ma­ry: Ele­phant attack in attap­pa­di
You may also like this video: