Janayugom Online
auto accident wayand-janayugom

ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രണം

Web Desk
Posted on July 25, 2018, 8:06 pm
മാനന്തവാടി: തിരുനെല്ലി അരണപ്പാറയില്‍ ഓട്ടോറിക്ഷക്ക്‌ നേരെ കാട്ടനയുടെ ആക്രമണം. സംഭവത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അരണപ്പാറ വെട്ടിക്കന്‍ രാജേഷിനെ(27) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്ന്  രാവിലെ 7.45ഓടെ അണപ്പാറ മദ്രസക്ക് സമീപമായിരുന്നു കാട്ടാനയുടെ ആക്രമണം. രാജേഷ് ഓട്ടോറിക്ഷയുമായി തോല്‍പ്പെട്ടിക്ക് പോകുമ്പോള്‍ റോഡരികിലുണ്ടായിരുന്ന ആന ഓട്ടോറിക്ഷ ചവിട്ടി മറിച്ചിടുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ ആളുകള്‍ ബഹളംവെച്ചതോടെ ഒറ്റയാന്‍ കാട്ടിലേക്ക് പിന്‍തിരിഞ്ഞു. തുടര്‍ന്ന് ആളുകളെത്തി ഓട്ടോയ്ക്കുള്ളില്‍ ഞെരുങ്ങിപോയ രാജേഷിനെ പുറത്തെടുക്കുകയായിരുന്നു. വാരിയെല്ലകള്‍ക്കാണ് രാജേഷിന് പരിക്കേറ്റത്.