ചിന്നക്കനാലിൽ വെള്ളം തിരിച്ചുവിടാൻ പോയ വയോധികനെ കാട്ടാന ചവിട്ടി കൊന്നു. പുറക്കുന്നേൽ തങ്കൻ (67) നെ ആണ് കൊലപ്പെടുത്തിയത്. പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ഇദ്ദേഹം ശനിയാഴ്ച്ച രാത്രി വൈകി വീട്ടിലേയ്ക്ക് ഹോസിലൂടെ എത്തുന്ന വെള്ളം തിരിച്ചുവിടുന്നതിനായി പോയതായിരുന്നു.
ഇന്ന് പുലർച്ചെ വെള്ളം തിരിക്കുവാൻ സമീപവാസികൾ ചെന്നപ്പോൾ ഇദ്ദേഹത്തെ ആന ചവിട്ടി കൊലപ്പെടുത്തിയ നിലയിൽകണ്ടെത്തുകയായിരുന്നു. ഇതിനോടകം നിരവധിപ്പേരെ കൊലപ്പെടുത്തിയ മുറിവാലൻ കൊമ്പൻ എന്ന ഒറ്റയാൻ
ദിവസങ്ങളായി പ്രദേശത്ത് ചുറ്റിത്തിരിയുന്നുണ്ട്. വെള്ളം തിരിക്കുന്നതിനിടെ ആനയുടെ ആകരമണത്തിന് ഇരയാകുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.