Janayugom Online
elephant attack

കാട്ടാനയുടെ ചവിട്ടേറ്റ് അംഗ പരിമിതൻ മരിച്ചു

Web Desk

രാജകുമാരി

Posted on February 25, 2020, 6:55 pm

അപ്പർ സൂര്യനെല്ലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ അംഗ പരിമിതനായ വൃദ്ധൻ മരിച്ചു. തങ്കരാജ് (71) നെ ആണ് ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ അപ്പർ സൂര്യനെല്ലിക്കു സമീപം റോഡിൽ വച്ച് കാട്ടാന ആക്രമിച്ചത്.

വലതു കാലിന് സ്വാധീന കുറവുള്ള തങ്കരാജിന് ഓടി മാറാൻ കഴിഞ്ഞില്ല. നിലത്തു വീണ തങ്കരാജിന്റെ ഇരുകാലുകളിലും കാട്ടാന ചവിട്ടി. നിലവിളി കേട്ട് എത്തിയ നാട്ടുകാർ തങ്കരാജിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ രാജമ്മ. മക്കൾ. മനോജ്, ചിത്രകനി. മരുമക്കൾ. ശാന്ത, സ്വാമി.