തുരത്താനെത്തിയ വനം വകുപ്പിന്റെ വാഹനം കൊമ്പിൽ കോർത്ത് കാട്ടാന

Web Desk
Posted on May 20, 2019, 12:05 pm

അഗളി: വനം വകുപ്പിന്റെ വാഹനത്തിനു നേരെ കാട്ടാനയുടെ ആക്രമണം. ഷോളയൂര്‍ പെട്ടിക്കല്ലില്‍ കാട്ടാനയെ തുരത്താനെത്തിയ വനം വകുപ്പിന്റെ വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച പകല്‍ 11 മണിയോടെ പെട്ടിക്കല്‍ ജനവാസമേഖലയില്‍ ഒറ്റയാനിറങ്ങിയെന്ന് പ്രദേശവാസികള്‍ അറിയിച്ചത് പ്രകാരം ഷോളയൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാര്‍ ഇവിടെയെത്തുകയായിരുന്നു. കാട്ടാനയെ ജനവാസമേഖലയില്‍നിന്ന് വനത്തിലേക്ക് തുരത്തുന്നതിനിടയില്‍ വാഹനത്തിനുനേരെ തിരിഞ്ഞ ഒറ്റയാന്‍ കൊമ്പു കൊണ്ട് ജീപ്പില്‍ കുത്തുകയായിരുന്നു.

ജീപ്പിന്റെ ബോണറ്റിലും വശങ്ങളിലും സീറ്റിന്റെ പിറകിലും തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഈ സമയം വാഹനത്തിലുണ്ടായിരുന്ന െ്രെഡവര്‍ പ്രവീണ്‍ ഇറങ്ങിയോടി രക്ഷപെട്ടു .

you may also like this