September 26, 2022 Monday

ആഫ്രിക്കയിലെ ആനകളുടെ മരണ കാരണം പുതിയ രോഗമോ? കണ്ടെത്തി ശാസ്ത്രജ്ഞർ

Janayugom Webdesk
September 21, 2020 6:51 pm

ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ബൊട്‌സ്വാനയില്‍ കൂട്ടമായി കാട്ടാനകള്‍ ചത്തൊടുങ്ങുന്നതിന് കാരണം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ആനകള്‍ കുടിച്ച വെള്ളത്തിലെ ബാക്ടീരിയകളില്‍ നിന്നുമുണ്ടായ വിഷാംശമാണ് ആനകളുടെ മരണ കാരണമെന്നാണ് ബൊട്‌സ്വാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ’ ഞങ്ങളുടെ ഏറ്റവും പുതിയ പരിശോധനയില്‍ സയനോബാക്ടീരിയല്‍ ന്യൂറോടോക്‌സിനുകള്‍ മരണ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ വെള്ളത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകളാണ്,’ വന്യജീവി വകുപ്പിലെയും ദേശീയ പാര്‍ക്കുകളിലെയും പ്രിന്‍സിപ്പല്‍ വെറ്റിനറി ഓഫീസര്‍ തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേ സമയം സംഭവത്തില്‍ ഇനിയും പല ചോദ്യങ്ങളുണ്ടെന്നും ഇതില്‍ പഠനം നടത്തി വരികയാണെന്നും ഇവര്‍ പറയുന്നു. ആനകളുടെ സ്ഥിര മരണകാരണം ഇത് വരെ വ്യക്തമല്ലായിരുന്നു. എന്നാല്‍ വെള്ളത്തിലെ ബാക്ടീരയ ആണ് മരണ കാരണമെങ്കില്‍ ആനകള്‍ മാത്രം എങ്ങനെ മരിച്ചു എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ജൂലൈ മാസമാണ് അവസാനമായി ഇത്തരത്തില്‍ ആനകളുടെ മരണം രേഖപ്പെടുത്തിയത്.

ജൂലൈ വരെ 330 ആനകളാണ് ഇത്തരത്തില്‍ മരിച്ചത്. വെള്ളക്കെട്ടിനു സമീപത്തായാണ് ചില ആനകളുടെ മൃതദേഹം കണ്ടെത്തിയത്. ചിലത് മുഖമടിച്ച് വീണ രീതിയില്‍ ആണ് മരിച്ചു കിടക്കുന്നത്.

Eng­lish sum­ma­ry; ele­phant death in africa

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.