അവശനിലയിൽ കണ്ടെത്തിയ കുട്ടികൊമ്പനെ ചെരിഞ്ഞ നിലയിൽ ക‍ണ്ടെത്തി

Web Desk

പാലക്കാട്

Posted on July 04, 2020, 10:33 am

പാലക്കാട് അട്ടപ്പാടിയിൽ അവശനിലയിലായ കുട്ടികൊമ്പനെ ചെരിഞ്ഞ നിലയിൽ ക‍ണ്ടെത്തി. അട്ടപ്പാടി വട്ടലക്കിക്ക് സമീപം വീട്ടികുണ്ടിലാണ് അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടികൊമ്പനെ ചെരി‍‍ഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെ നെല്ലിത്തോട്ടത്തിലാണ് കീഴ്ത്താടി പരിക്കു മൂലം നീരുവെച്ച് വീർത്ത നിലയിൽ ആനയെ കണ്ടെത്തിയത്. അഞ്ച് വയസ് പ്രായം തോന്നിക്കുന്ന ആനയെ നാട്ടുകാരാണ് ആദ്യം കാണുന്നത്. കീഴ്ത്താടി പരിക്കു മൂലം നീരുവെച്ച് വീർത്തതിനാൽ ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതാണ് അവശതയ്ക്ക് കാരണമെന്ന് കരുതുന്നു. എന്നാൽ പരിക്ക് എങ്ങനെ സംഭവിച്ചുവെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തെ തുടർന്ന് അഗളി റെയ്ഞ്ച് ഓഫീസർ കെ ടി ഉദയൻ്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. അഗളി വെറ്റിനറി സർജൻ ഡോ. നവീനും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് വയനാട്ടിൽ നിന്നും വിദഗ്ധ ഡോക്ടറെത്തി പരിശോധന നടത്താനിരിക്കെയാണ് കാട്ടാന ചരിഞ്ഞത്.

Eng­lish sum­ma­ry: ele­phant death in palakkad

you may also like this video