September 28, 2022 Wednesday

Related news

September 14, 2022
August 30, 2022
August 24, 2022
August 23, 2022
August 12, 2022
August 2, 2022
July 30, 2022
July 14, 2022
July 9, 2022
July 6, 2022

കൂട്ടം തെറ്റിയ കുട്ടിയാന മാലിന്യക്കുഴിയിൽവീണു

Janayugom Webdesk
കോതമംഗലം:
September 22, 2020 5:36 pm

കാട്ടാന കൂട്ടത്തിൽ നിന്നും കൂട്ടം തെറ്റിയ കുട്ടിയാന മാലിന്യക്കുഴിയിൽവീണു. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ
കുട്ടംമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ ചക്കിമേട് പീച്ചാപ്പിള്ളിൽ തോമസിന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായ മാലിന്യക്കുഴിയിലാണ് എട്ടു മാസത്തോളം പ്രായമുള്ള പെൺകുട്ടിയാന വീണത്.

തുടർന്ന് ആനക്കൂട്ടം ബഹളം കൂട്ടിയത് പ്രദേശത്താകെ പരിഭ്രാന്തി പരത്തി. കാട്ടാനക്കൂട്ടം ഇടമലയാർ റോഡിനു മുകളിലുള്ള കാട്ടിൽ നിലയുറപ്പിച്ചു. നേരം പുലർന്നതോടെ നാട്ടുകാർ ആനക്കുട്ടിയുടെ അലർച്ചകേട്ട് മാലിന്യ കുഴിയുടെ അരികിലെത്തി. വിവരമറിഞ്ഞ് ഭൂതത്താൻകെട്ട് ഡെപ്യൂട്ടി റേഞ്ചർ ജയൻ.ജെ, ഇടമലയാർ റെയിഞ്ച് ഡെപ്യൂട്ടി റേഞ്ചർ പ്രമോദ്, ഫോറസ്റ്റർ അജേഷ് എന്നിവരുടെ നേത്യത്വത്തിൽ വനപാലക സംഘം സ്ഥലത്തെത്തി.

ജെ സി ബി ഉപയോഗിച്ച് കുഴിയുടെ അരികിടിച്ചിട്ട് ആനകുട്ടിക്ക് മുകളിലേക്ക് വഴിയൊരുക്കി.5 മണിക്കൂറോളം കുഴിയിൽ കിടന്ന ആന കുട്ടിയുടെ കാലിനു വീഴ്ചയിൽ പരുക്കേറ്റതിനാൽ മുടന്തിയാണ് നടന്നു നീങ്ങിയത്.കരക്കു കയറിയാൽ സ്വമേധയാ കാട്ടിലേക്ക് ഓടി പോകാനായിരുന്നു സാധ്യത. എന്നാൽ വനപാലകരോടും സ്ഥലത്തെത്തിയ നാട്ടുകാരോടും സൗഹൃദം കാട്ടി ആനക്കുട്ടി തിരികെ കാട്ടിലേക്ക് പോകാൻ താൽപര്യം കാട്ടാതെ കുറുബ് കാട്ടി നടന്നു.തുടർന്ന് വനപാലകർ ആന കുട്ടിയെ കാടിനുള്ളിലേക്ക് കയറ്റി വിട്ടു. ആനക്കുട്ടി കാട്ടാന സംഘത്തോടൊപ്പം ചേരുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ വനപാലക സംഘം കാട്ടിൽ നീരിക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.