Web Desk

കോഴിക്കോട്

January 01, 2021, 2:04 pm

കോഴിക്കോട് ആനക്കാംപൊയില്‍ കാട്ടാന കിണറ്റില്‍ വീണു

Janayugom Online

കോഴിക്കോട് ആനക്കാംപൊയില്‍ വനത്തിനുള്ളില്‍ കാട്ടാന കിണറ്റില്‍ വീണു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വനത്തിനുള്ളിലെ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് അഗ്നിശമനസേനയുടെയോ വനം വകുപ്പിന്റെയോ വാഹനങ്ങള്‍ എത്തിക്കാനാകില്ല.
കഴിഞ്ഞ മൂന്ന് ദിവസമായി ആന കിണറ്റില്‍ വീണു കിടക്കുന്നുവെന്നാണ് വിവരം.
കിണറ്റിലെ ചതുപ്പില്‍ താഴ്ന്ന നിലയിലാണ് ആനയുള്ളത്. വീഴ്ചയില്‍ ആനയ്ക്ക് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പുറത്തെത്തിച്ചതിന് ശേഷമേ വ്യക്തമാവുകയുള്ളു.