26 വർഷം മുമ്പ് ചെങ്ങന്നൂരിൽ നിന്നും പാലായിലെത്തിയ മഞ്ഞക്കടമ്പിൽ വിനോദ് ഇന്നലെ രാത്രി (22.10. 2020) 10. 30 PM ന് ചരിഞ്ഞു. പരേതനായ മഞ്ഞക്കടമ്പിൽ ബെന്നിയാണ് ഇവനെ മഞ്ഞക്കടമ്പ് തറവാട്ടിൽ എത്തിച്ചത്. ഇപ്പോൾ വിനോദ് മഞ്ഞക്കടമ്പിൽ ഷാജിയുടെ സംരക്ഷണത്തിലായിരുന്നു. തൃശ്ശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ തിടമ്പേറ്റിയിരുന്ന വിനോദ് കിടങ്ങൂർ മഹാദേവക്ഷേത്രം, കാപ്പാട്ടൂർ മഹാദേവ ക്ഷേത്രം, ചെബ്ല് വ് മഹാദേവ ക്ഷേത്രം, കരൂർ ഭഗവതി ക്ഷേത്രം, പോണാട് കാവ്ഭഗവതി ക്ഷേത്രം, പയപ്പാർ ശ്രീധർമ്മാക്ഷേത്രം ഉൾപ്പെടെ മീനച്ചിൽ താലൂക്കിലെ ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു.
പ്രശസ്ത കുറവിലങ്ങാട് മർത്താ മറിയം ഫൊറോനപള്ളിയിലെ ആനവായിൽ ചക്കര നേർച്ച ചടങ്ങിലെ എല്ലാവർഷത്തെയും നിറസാന്നിദ്ധ്യമായിരുന്നു വിനോദ്.
54 വയസുള്ള വിനോദ് പൊതുവേ ശാന്തശീലനായിരുന്നു. ഈയോബിന്റെ പുസ്തകം ഉൾപ്പടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്,ഈ മാസം ഒമ്പതാം തീയതി മുതൽ രോഗാവസ്ഥയിൽ ആയിരുന്ന ഇവന് വിദഗ്ധ ചികിത്സകൾ നല്‍കിയെങ്കിലും ഫലപ്രാപ്തി ഉണ്ടാകാതെ ആന പ്രേമികളെ ദുഃഖത്തിലാഴ്ത്തി വിനോദ് യാത്രയായി.
ENGLISH SUMMARY: elephant manjakkadambil vinod dies
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.