June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വിലക്ക് നീക്കി: ഇനി പൂരങ്ങള്‍ക്ക് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എത്തും

By Janayugom Webdesk
March 2, 2020

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി. നാട്ടാന നിരീക്ഷണ സമിതിയോഗത്തിലാണ് തീരുമാനം. തൃശൂര്‍,പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നള്ളിക്കാനാണ് തീരുമാനം. ആനയ്ക്ക് ആവശ്യമായ വിശ്രമവും ചികിത്സയും തുടരുമെന്നും വ്യവസ്ഥയിലുണ്ട്. മുഴുവന്‍ സമയവും എലിഫന്റ് സ്‌ക്വാഡും വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും ഉണ്ടാവണമെന്ന് നിബന്ധനയുമുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആന പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടി രണ്ട്‌പേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാമചന്ദ്രന് വിലക്ക് വന്നത്. എന്നാല്‍ ആന പ്രേമികളും പൂരപ്രേമികളുമെല്ലാം പ്രതിഷേധം നടത്തിയതിനെ തുര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേ ഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.

Eng­lish sum­ma­ry: Ele­phant thechikott ramachan­dran’s ban lifted

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.