ആനകൾ ഒരിക്കലും വഴി മറക്കില്ല, വേലി പൊളിച്ചും പോകും: ഇതാ തെളിവ്

Web Desk
Posted on December 06, 2019, 12:11 pm

കോയമ്പത്തൂർ: ആനത്താര എന്നാൽ ആനകളുടെ സഞ്ചാര വഴി എന്നാണ്. ആനകൾ ഒരിക്കൽ സഞ്ചരിക്കുന്ന വഴികൾ അവർ മറക്കില്ലെന്നാണ് പൊതുവെ പറയുന്നത്. അതിനൊരു ഉദാഹരണമാണ് മേട്ടുപ്പാളയം കോയമ്പത്തൂർ നാഷണൽ ഹൈവേയിൽ സ്ഥിരം ആനത്താരയായിരുന്ന സ്ഥലം വേലി കെട്ടി മറച്ചത് പൊളിച്ച് കാട്ടാനക്കൂട്ടം സഞ്ചരിക്കുന്നത്. ഒരുപിടിയാനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തിരക്കേറിയ റോഡിലെ വേലി പൊളിച്ച് മറുവശത്തേക്ക് യാത്ര ചെയ്യുന്നത്. ഐ എഫ് എസ് ഓഫീസറായ പർവീൺ കസ്‌വാൻ ആണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.