Web Desk

പാലക്കാട്​

June 04, 2020, 11:32 am

ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവം; അറസ്റ്റ്‌ ഉടൻ ഉണ്ടാകുമെന്ന് സൂചന

Janayugom Online

ഗര്‍ഭിണിയായ കാട്ടാന ദാരുണമായി ചെരിഞ്ഞതില്‍ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പ്രതികളെ കുറിച്ച് സൂചന കിട്ടയതായും സിസിഎഫ് വ്യക്തമാക്കി. പ്രത്യേക സംഘം പാലക്കാട് എത്തി തെളിവെടുപ്പ് നടത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വനം വകുപ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ദേശീയ തലത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഈ സംഭവത്തിൽ ഉയർന്നു വന്നത്.

പൈനാപ്പിളിനുളളിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ വായ പൂര്‍ണമായും തകര്‍ന്നിരുന്നു. വേദന മൂലം ഭക്ഷണമോ വെള്ളമോ ദിവസങ്ങളോളം കഴിക്കാനാകാതെയാണ് ആന ജനവാസ കേന്ദ്രത്തിലെ വെളളിയാര്‍ പുഴയില്‍ എത്തിയത്. അവശനിലയില്‍ കണ്ട ആനക്ക് ചികിത്സ നല്‍കാനായി രണ്ട് കുങ്കിയാനകളെ വനം വകുപ്പ് കൊണ്ടുവന്നപ്പോഴേക്കും വെള്ളത്തില്‍ നില്‍ക്കുന്നതിനിടെ ഗര്‍ഭിണിയായ ആന ചെരിഞ്ഞിരുന്നു. നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹന്‍ കൃഷ്ണന്‍ ഫേസ്ബുക്കിലൂടെ ആനചെരിഞ്ഞ വിവരം പങ്ക് വച്ചതോടെയാണ് സംഭവം വിവാദമായത്.

Eng­lish sum­ma­ry: death of ele­phant in palakkad.

You may also like this video: