26 March 2024, Tuesday

കേരളമടക്കം 11 സംസ്ഥാനങ്ങള്‍ മൂലധനച്ചെലവ് ലക്ഷ്യം നേടി

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2021 10:58 pm

സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മൂലധന ചെലവിനായി കേന്ദ്ര ധനമന്ത്രാലയം നിശ്ചയിച്ച ലക്ഷ്യം കേരളം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങള്‍ കൈവരിച്ചു. പ്രോത്സാഹനമെന്ന നിലയില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് 15,721 കോടിയുടെ അധിക വായ്പയെടുക്കാന്‍ ധനവിനിയോഗ വകുപ്പ് അനുമതി നല്‍കി.

സംസ്ഥാന ജിഡിപിയുടെ 0.25 ശതമാനത്തിന് തുല്യമായ തുകയാണ് വിപണിയില്‍ നിന്ന് വായ്പയെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ലഭ്യമാകുന്ന അധിക സാമ്പത്തിക സ്രോതസുകള്‍ സംസ്ഥാനങ്ങള്‍ക്ക് മൂലധന ചെലവ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായകമാകും.

ആസ്‌തികൾ സൃഷ്‌ടിക്കാൻ ഉതകുന്ന ചെലവിടലിനെയാണ് മൂലധന ചെലവ് എന്ന് പറയുന്നത്. മൂലധന ചെലവ് സമ്പദ്‌ വ്യവസ്ഥയുടെ ഭാവിയിലുള്ള ഉല്പാദന ശേഷി വര്‍ധിപ്പിക്കുകയും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യും. ഭൂമി, കെട്ടിടങ്ങൾ, യന്ത്രങ്ങള്‍, നിക്ഷേപങ്ങൾ എന്നിവയ്ക്കായി ചെലവാക്കുന്ന പണം മൂലധന ചെലവായി കണക്കുകൂട്ടുന്നു.

അധിക വായ്പയ്ക്ക് യോഗ്യത നേടുന്നതിനായി ആദ്യപാദം അവസാനിക്കുന്നതോടെ നിശ്ചയിച്ച ലക്ഷ്യത്തിന്റെ 15 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ കൈവരിക്കേണ്ടതുണ്ട്. രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 45 ശതമാനവും, മൂന്നാം പാദത്തിന്റെ അവസാനത്തോടെ 70 ശതമാനവും, 2022 മാര്‍ച്ച് 31 നകം 100 ശതമാനവും ലക്ഷ്യം കൈവരിക്കണം.

 

Eng­lish Sum­ma­ry: Eleven states, includ­ing Ker­ala, achieved the cap­i­tal expen­di­ture target

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.