20 April 2024, Saturday

Related news

April 19, 2024
April 16, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024
March 30, 2024
March 29, 2024
March 26, 2024
March 25, 2024

പതിനൊന്ന് വയസുകാരിക്ക് പീഡനം: ആറ് ആണ്‍കുട്ടികള്‍ അറസ്റ്റില്‍

Janayugom Webdesk
റാഞ്ചി
April 24, 2022 9:24 pm

ഝാര്‍ഖണ്ഡില്‍ പതിനൊന്ന് വയസ് മാത്രമുള്ള പെണ്‍കുട്ടിയെ ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കുന്തി ജില്ലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അയല്‍ ഗ്രാമത്തില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി കൂട്ടുകാരികള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേയാണ് ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

വഴിയില്‍ തടഞ്ഞു വച്ച പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ആറ് കുട്ടികളുംകൂടി ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സുഹൃത്തുക്കളാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്.

പെണ്‍കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്ന് പേടിച്ച് മാതാപിതാക്കള്‍ ആദ്യം പൊലീസില്‍ അറിയിക്കാന്‍ മടിച്ചു. എന്നാല്‍ വ്യാഴാഴ്ചയോടെ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് പേരെയും അറസ്റ്റ് ചെയ്തു.

Eng­lish summary;Eleven-year-old girl molest­ed: Six boys arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.