29 March 2024, Friday

Related news

March 29, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024

സിപിഐ നേതൃത്വത്തില്‍ പുനരധിവാസമാവശ്യപ്പെട്ടുള്ള കുദ്രെമുഖ തൊഴിലാളി ഭൂസമരം പതിനൊന്നാം ദിവസം

Janayugom Webdesk
ചിക്കമംഗളൂരു
April 28, 2022 2:33 pm

അടച്ചുപൂട്ടപ്പെട്ട കുദ്രെമുഖ് ഇരുമ്പയിര് കമ്പനിയിലെ തൊഴിലാളികള്‍ പുനരധിവാസത്തിനായി അനുവദിച്ച ഭൂമി അളന്നുനല്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സമരം പതിനൊന്നു ദിവസം പിന്നിട്ടു. കലസ താലൂക്കോഫീസിനു മുന്നിലാണ് നൂറുകണക്കിന് തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്തുന്നത്. 2005ലാണ് കുദ്രെമുഖ് ഇരുമ്പയിര് കമ്പനി അടച്ചുപൂട്ടിയത്. അയ്യായിരത്തോളം തൊഴിലാളികള്‍ തെരുവാധാരമായി മതിയായ ആനുകൂല്യം പോലുമില്ലാതെ കഷ്ടത്തിലായ ഇതര സംസ്ഥാന തൊഴിലാളികള്‍ സ്ഥലമുപേക്ഷിച്ചുപോയി. എന്നാല്‍ പ്രദേശവാസികളായ 2500 ലധികം സ്ഥിരം, താല്ക്കാലിക തൊഴിലാളികള്‍ പുനരധിവാസമാവശ്യപപെട്ട് എഐടിയുസി നേതൃത്വത്തില്‍ പ്രക്ഷോഭമാരംഭിച്ചു. മാസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ പുനരധിവാസത്തിനായി മുഡിഗെരെ നഗരത്തോടു ചേര്‍ന്ന പത്ത് ഏക്കര്‍ ഭൂമിയില്‍ അഞ്ചേക്കര്‍ തൊഴിലാളികള്‍ക്ക് നല്കാമെന്ന് ധാരണയാകുകയും ചെയ്തു. എന്നാല്‍ പ്രദേശത്തെ ഭൂമാഫിയയുടെയും സമ്പന്നരെ സഹായിക്കുന്ന ചില രാഷ്ട്രീയ ‑ഉദ്യോഗസ്ഥ പ്രമുഖരുടെയും ഒത്താശയോടെ ഭൂമി വിതരണം തടസപ്പെട്ടു. ഈ ഭൂമി വികസനാവശ്യത്തിന് വേണമെന്ന തടസവാദമുന്നയിച്ചാണ് വിതരണം വൈകിപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി തരിശുകിടക്കുകയാണ് പ്രസ്തുത ഭൂമി.

ഈ സാഹചര്യത്തിലാണ് സിപിഐ നേതൃത്വത്തില്‍ വീണ്ടും ഭൂമി അളന്നു തിരിച്ചു നല്കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭമാരംഭിച്ചത്. പ്രടകനങ്ങളും മാര്‍ച്ചുകളും നടത്തിയെങ്കിലും ഫലം കാണാതെ വന്നപ്പോഴാണ് അനിശ്ചിതകാല രാപകല്‍ സമരത്തിന് തുടക്കം കുറിച്ചത്. നൂറുകണക്കിനു തൊഴിലാളികളാണ് ഓരോ ദിവസവും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതെന്ന് സിപിഐ നേതാവ് രമേശ് കൊലഗുര്‍ അറിയിച്ചു. അതിനിടെ സമരത്തില്‍ ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കുന്നതിനുള്ള നടപടികള്‍ അദികൃതരുടെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റവന്യു, തദ്ദേശ ഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ക്ക് നല്കുന്നതിനായി നീക്കിവച്ച സ്ഥലം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. അടുത്തയാഴ്ചയോടെ ഭൂമി വിതരണകാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചുവെങ്കിലും നടപടിയാകാതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സമരം തുടരുവാനാണ് പാര്‍ട്ടി തീരുമാനമെന്നും രമേശ് ജനയുഗത്തോട് പറഞ്ഞു.

Eng­lish sum­ma­ry; Eleventh day of Kudremukh work­ers’ land strike demand­ing rehabilitation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.