23 April 2024, Tuesday

Related news

November 22, 2023
September 21, 2023
February 19, 2023
January 20, 2023
January 6, 2023
December 27, 2022
December 25, 2022
April 3, 2022
March 1, 2022
February 27, 2022

എല്‍കര്‍ അയ്ജി എയര്‍ ഇന്ത്യ സിഇഒ സ്ഥാനത്തേക്കില്ല

Janayugom Webdesk
ന്യൂഡല്‍ഹി
March 1, 2022 7:44 pm

എയര്‍ ഇന്ത്യയുടെ പുതിയ സിഇഒ സ്ഥാനത്തേയ്ക്ക് ഇല്ലെന്ന് എല്‍കര്‍ അയ്ജി. എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ഫെബ്രുവരി 14നാണ് തുര്‍ക്കിഷ് എയര്‍ലന്‍സിന്റെ മുന്‍ ചെയര്‍പേഴ്സണായ എല്‍കര്‍ അയ്ജിയെ സിഇഒ സ്ഥാനത്തേയ്ക്ക് നിയമിച്ചതായി പ്രഖ്യാപിച്ചത്. തുർക്കി രാഷ്ട്രീയവുമായി എൽകർ അയ്ജിയ്ക്കുള്ള ബന്ധം ചൂണ്ടിക്കാട്ടി നിയമനത്തിനെതിരെ ആർഎസ്എസ് രംഗത്തെത്തിയിരുന്നു. നിയമനം റദ്ദാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഏപ്രില്‍ ഒന്നിന് മുന്‍പേ അയ്ജി സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടാറ്റാ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില മാധ്യമങ്ങൾ അനാവശ്യ നിറം പകരാൻ ശ്രമിക്കുകയാണ്. തൊഴിൽ ഉന്നമനം മാത്രമാണ് ലക്ഷ്യം. പുകമറകളുണ്ടായതിനാൽ സ്ഥാനം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നും സിഇഒ സ്ഥാനം നിരസിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ അയ്ജി അറിയിച്ചു.

തുർക്കി പ്രസിഡന്റായ റസീപ് തയീപ് എർദോഗൻ തലസ്ഥാനമായ ഇസ്താംബൂളിന്റെ മേയർ ആയിരുന്നപ്പോൾ അയ്ജി അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു. ഈ ബന്ധം ഉയർത്തിക്കാട്ടിയാണ് ആർഎസ്എസ് രംഗത്തെത്തിയത്. ഈ വർഷം ജനുവരി 26നാണ് തുർക്കിഷ് എയർലൈൻസ് ചെയർമാൻ സ്ഥാനം അയ്ജി രാജിവച്ചത്. ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കില്ലെന്ന വിവരം ടാറ്റയും സ്ഥിരീകരിച്ചു. അയ്ജിയുടെ നിയമനം സംബന്ധിച്ച് ടാറ്റാ ഗ്രൂപ്പോ, നോഡല്‍ ഏജന്‍സിയോ അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

eng­lish sum­ma­ry; Elkar Aigi will not be the next CEO of Air India

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.