Web Desk

ദുബായ്

December 28, 2020, 4:14 pm

എലിസ് പെറി പതിറ്റാണ്ടിലെ മികച്ച വനിത ക്രിക്കറ്റർ; ഐസിസി പുരസ്കാരങ്ങൾ തൂത്തുവാരി താരം

Janayugom Online

പതിറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള ഐസിസിയുടെ പുരസ്കാരം കരസ്ഥമാക്കി ഓസ്ട്രേലിയൻ താരം എല്ലിസെ പെറി. എലിസ പെറി തന്നെയാണ് ദശാബ്ദത്തിലെ മികച്ച വനിതാ ഏകദിന ട്വിന്റി20 താരവും. വനിതാ വിഭാഗത്തിലെ എല്ലാ അവാര്‍ഡും സ്വന്തമാക്കിയ എലിസ പെറി ഓസീസിനായി മികച്ച പ്രകടമാണ് കാഴ്തവെക്കുന്നത്.

ഐസിസിയുടെ പുരസ്കാര കാലയളവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 4349 റണ്‍സും 213 വിക്കറ്റുകളും നേടി. ഇക്കാലയളവില്‍ തന്നെ നാല് ടി20 ലോകകപ്പ് കീരിടങ്ങളും 2013 ലെ ഏകദിന ലോകകപ്പും സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് ലോകകപ്പിലെയും ബാറ്റിങ്ങിലെയും ബൗളിംഗിലെയും മികച്ച പ്രകടനമാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

കഴിഞ്ഞ ദശകത്തില്‍ ഏകദിനത്തില്‍ 2621 റണ്‍സും 98 വിക്കറ്റും എലിസ് പെറി അക്കൗണ്ടിലാക്കി. 68.97യാണ് ബാറ്റിംഗ് ശരാശരി. ടി20യില്‍ 1155 റണ്‍സും 89 വിക്കറ്റും പെറി നേടി.

 

 

Eng­lish sum­ma­ry: Ell­yse per­ry wins ICC awards

You may also like  this video: