December 3, 2023 Sunday

Related news

October 1, 2023
September 6, 2023
September 5, 2023
August 1, 2023
July 23, 2023
July 8, 2023
June 30, 2023
June 21, 2023
June 15, 2023
April 21, 2023

ഇലോണ്‍ മസ്കിന്റെ കടുംപിടിത്തങ്ങള്‍: ട്വിറ്ററില്‍ കൂട്ടരാജി

Janayugom Webdesk
November 18, 2022 11:34 am

പുതിയ ഉടമയായ ഇലോണ്‍ മസ്ക് അധിക സമയം ജോലി ചെയ്ത് കഠിനാധ്വാനം ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മാത്രം ട്വിറ്ററില്‍ നിന്നും നൂറ് കണക്കിന് ജീവനക്കാര്‍ രാജിവച്ചതായി റിപ്പോര്‍ട്ട്. എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.

കമ്പനിയുടെ ഇന്റേണല്‍ ചാറ്റ് ഗ്രൂപ്പുകളില്‍ സല്യൂട്ട് ഇമോജികളും യാത്രയയപ്പ് സന്ദേശങ്ങളും നിറഞ്ഞുവെന്നാണ് സിഎൻബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആളുകളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നതിനാല്‍ തിങ്കളാഴ്ച വരെ ട്വിറ്ററിന്റെ ഓഫീസ് അടച്ചിരിക്കുകയാണ്. എത്രപേര്‍ രാജിവച്ചുവെന്ന് ഇപ്പോഴും വ്യക്തതയില്ലെന്ന് പറയുന്നുണ്ടെങ്കിലും മൂന്ന് ജീവനക്കാര്‍ തൊഴില്‍പരമായ വൈരാഗ്യം ഭയക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയതായാണ് സിഎന്‍ബിസി റിപ്പോര്‍ട്ട്.

“നിര്‍ണായക അടിസ്ഥാന സൗകര്യ വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളും കമ്പനി വിട്ടത് സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഞങ്ങളുടെ തൊഴിലില്‍ വൈദഗ്ധ്യം നേടിയവരാണ്. ധാരാളം ഓപ്ഷനുകള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട്. ഇവിടെ തുടരാന്‍ യാതൊരു കാരണവുമില്ലെന്ന് മാത്രമല്ല, വിട്ടുപോകാന്‍ നിരവധി കാരണങ്ങളുണ്ട് താനും”- ഒരു എന്‍ജിനിയര്‍ പറയുന്നു. 

ബുധനാഴ്ചയാണ് മസ്ക് തന്റെ അന്ത്യശാസനം പുറപ്പെടുവിച്ചത്. ട്വിറ്ററിനെ വിജയിപ്പിക്കാന്‍ എല്ലാവരും കഠിനാധ്വാനികളാകണമെന്നും അതിനാല്‍ കൂടുതല്‍ സമയം ജോലി ചെയ്യണമെന്നും എല്ലാ ജീവനക്കാര്‍ക്കുമായി അയച്ച ഇമെയിലില്‍ പറയുന്നു. അതിന് തയ്യാറല്ലാത്തവര്‍ ജോലി ഉപേക്ഷിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പിറ്റേന്ന് മുതല്‍ ട്വിറ്ററില്‍ കൂട്ടരാജി ആരംഭിച്ചത്.

Eng­lish Sum­mery: Elon Musk’s “Hard­core” Ulti­ma­tum Results Mass Res­ig­na­tions At Twitter
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.