മുൻനിര എഫ്എംസിജി ബ്രാൻഡായ ഇമാമി, ഇമാസോൾ ഹോം ഹൈജീൻ ഉല്പന്നങ്ങളുടെ വിപുലമായ ശ്രേണി വിപണിയിലെത്തിച്ചു. ആദ്യമായാണ് ഇമാമി ഹോം കെയർ രംഗത്തേയ്ക്കു കടക്കുന്നത്. ഇമാ സോൾ ഡിസിൻഫെക്ടന്റ് ഫ്ളോർ ക്ലീനർ, ടോയ്ലറ്റ് ക്ലീനർ, ബാത്ത്റൂം ക്ലീനർ, ആന്റി ബാക്ടീരിയൽ ഡിഷ് വാഷ് ജെൽ, ഓൾ പർപ്പസ് സാനിറ്റൈസർ എന്നിവയാണ് ഇമാമിയുടെ പുതിയ ഉല്പന്നനിര.99.9 ശതമാനം അണുക്കളെയും നശിപ്പിക്കുന്ന ഇമാസോൾ, വൈറസ്, അണുക്കൾ, ബാക്ടീരിയ എന്നിവയിൽ നിന്ന് 24 മണിക്കൂർ വരെ സംരക്ഷണം നൽകുന്നു. ബിജിവി 24 അഡ്വാൻസ്ഡ് ആന്റ് മൈക്രോബയൽസ് ആക്ഷൻ ഉള്ള ഇന്ത്യയിലെ ആദ്യത്തെ ഹോം ഹൈജീൻ ഉല്പന്ന നിരയാണ് ഇമാസോൾ.
കോവിഡ് കാലത്ത് ഹോം ഹൈജീൻ വിപണി 3000 കോടി രൂപയുടെ വളർച്ചയാണ് നേടിയതെന്ന് ഇമാമി ഡയറക്ടർ മോഹൻ ഗോയങ്ക പറഞ്ഞു. ഇത് ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ്-19 നെ തുടർന്ന് ഭവന ശുചിത്വത്തിന്റെ കാര്യത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് വേൾഡ് പാനൽ കാന്റർ റിപ്പോർട്ട് വ്യക്തമാക്കുന്നു. ടോയ്ലറ്റ് ക്ലീനറുകളുടെ ഉപയോഗത്തിൽ 47 ശതമാനവും ഫ്ളോർ ക്ലീനർ വിഭാഗത്തിൽ 41 ശതമാനവും വർധനയാണ് പ്രതീക്ഷിക്കുന്നത്.
നീൽസൺ കാറ്റഗറി ട്രെൻഡ്സ് പ്രകാരം ഈ മേഖലകളിൽ ഉപഭോഗം ഗണ്യമായി വർധിക്കും. ഇ‑കൊമേഴ്സ് ചാനലുകളിൽ, ഫ്ളോർ, ടോയ്ലറ്റ് ക്ലീനറുകളുടെ ഉപയോഗത്തിൽ 80 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇമാസോൾ ഉൽപ്പന്നങ്ങളുടെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടർ ശിഖർ ധവാൻ നിയമിതനായി.
ഇമാസോൾ ഡിസിൻഫെക്ടന്റ് ഫ്ളോർ ക്ലീനർ 500 മിലിക്ക് 75 രൂപയും 975 മിലിക്ക് 140 രൂപയുമാണ് വില. ടോയ്ലറ്റ് ക്ലീനർ 500 മിലിക്ക് 70 രൂപ. ബാത്ത് റൂം ക്ലീനറിന്റെ വില 500 മിലിക്ക് 75 രൂപയും ഡിഷ് വാഷ് ജെൽ 500 മിലി റീഫിൽ പൗച്ചിന് 95 രൂപയും 900 മിലിയ്ക്ക് 170 രൂപയുമാണ് വില. ഓൾ പർപ്പസ് സാനിറ്റൈസർ സ്പ്രേ 25 മിലിയ്ക്ക് 30 രൂപയും 500 മിലിയ്ക്ക് 199 രൂപയുമാണ് വില.
English summary; emazol; brand ambasader shikhar dhavan
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.