Web Desk

തിരുവനന്തപുരം

April 28, 2021, 11:53 am

കാർ കത്തിക്കൽ നാടകം: ഇഎംസിസി എംഡി ഷിജു വര്‍​ഗീസ്‌ കസ്‌റ്റഡിയിൽ

Janayugom Online

തെരഞ്ഞെടുപ്പ് ദിനത്തിൽ കുണ്ടറ മണ്‌ഡലം സ്‌ഥാനാർഥിയായ ഇഎംസിസി എംഡി ഷിജു വര്‍​ഗീസിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ വഴിത്തിരിവ്. കേസില്‍ ഷിജുവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഷിജുവിനെ കസ്റ്റഡിയിലെടുത്തു. പരാതിക്കാരനായ ഷിജു വര്‍​ഗീസിനെ പൊലീസ് ​ഗോവയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. ഷിജുവര്‍ഗ്ഗീസിന്റെ കാര്‍ ആക്രമിച്ചത് ഷിജു വര്‍ഗ്ഗീസിന്റെ തന്നെ ക്വട്ടെഷന്‍ സംഘമെന്ന് തെളിഞ്ഞു. 

ക്വട്ടേഷൻ സംഘാംഗം ബിനുകുമാർ, ഷിജുകുമാറിന്‍റെ മാനേജര്‍ ശ്രീകാന്ത് എന്നിവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി.

ENGLISH SUMMARY:EMCC MD Shi­ju Vargh­ese in custody
You may also like this video