ജനങ്ങളെ കരുതൽ തടങ്കലിലാക്കാം; ഡൽഹി പൊലീസിന് അമിതാധികാരം നൽകി കേന്ദ്രം

Web Desk

ന്യൂഡൽഹി

Posted on January 18, 2020, 9:09 am

പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ജനുവരി 19 മുതൽ ഏപ്രിൽ 18 വരെ ജനങ്ങളെ കരുതൽ തടങ്കലിൽ വെക്കാൻ ഡൽഹി പൊലീസ് കമ്മീഷണർക്ക് പ്രത്യേകാധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയംഉത്തരവ് ഇറക്കിയത്. ദേശീയ സുരക്ഷനിയമപ്രകാരമാണ് (Nation­al Secu­ri­ty Act (NSA), 1980) നിർദ്ദേശമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. കസ്റ്റഡിയിൽ എടുക്കുന്ന വ്യക്തികളെ 12 മാസംവരെ കുറ്റങ്ങളൊന്നും ചുമത്താതെ തടവിൽ വെയ്ക്കാൻ അധികാരമുണ്ട്.

രാജ്യതലസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുദ്ദേശിച്ചാണെന്നാണ് സൂചന.

Eng­lish sum­ma­ry: Emer­gency deten­tion pow­ers to Del­hi police com­mis­sion­er

YOU MAY ALSO LIKE THIS VIDEO