ദിനംപ്രതി പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലിഫോര്‍ണയയിൽ കൊറോണ ബാധ മൂലം റിപ്പോർട്ട് ചെയ്ത ആദ്യ മരണമാണിത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.
പ്രിന്‍സസ് ക്രൂയിസ് ആഡംബര കപ്പലില്‍ യാത്ര ചെയ്ത 71 വയസുകാരനാണ് മരിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നും പുറപ്പെട്ട ഈ കപ്പൽ യാത്രയിലാണ് കൊറോണ വൈറസ് ബാധിച്ചതെന്നാണ് സംശയിക്കുന്നത്.
അമേരിക്കയിലെ 16 സംസ്ഥാനങ്ങളിൽ ഇതുവരെ 150 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേതുടർന്ന് രാജ്യവ്യാപകമായ പരിശോധനയ്ക്കു വൈറ്റ് ഹൗസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയെ കൂടാതെ ഫ്‌ളോറിഡയിലും വാഷിംഗ്ടണിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.