Web Desk

തിരുവനന്തപുരം

March 21, 2020, 3:57 pm

ജനതാ കർഫ്യു; തിരുവനന്തപുരം ജില്ലയിലെ അടിയന്തര സംവിധാനങ്ങൾ മുടങ്ങരുത്: ജില്ലാ കളക്ടർ

Janayugom Online

തിരുവനന്തപുരം ജില്ലയിലെ അടിയന്തര സംവിധാനങ്ങൾക്ക് നാളെ മുടക്കം വരുത്തരുതെന്ന് കളക്ടർ കെ ഗോപാലകൃഷ്ണൻ നിർദേശിച്ചു. ആശുപത്രികൾ ഉൾപ്പടെയുള്ള അടിയന്തര സംവിധാനങ്ങൾ ജില്ലയിൽ നാളെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാൽ, വൈദ്യതി, കുടിവെള്ളം തുടങ്ങിവയിലും മുടക്കം വരൻ പാടില്ലെന്നും കളക്ടർ നിർദേശിച്ചു. എല്ലാ ആശുപത്രികളിലെയും ക്യാന്റീനുകൾ നിർബന്ധമായും പ്രവർത്തിക്കണം.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജനത കർഫ്യുവിനോദ് സംസ്ഥാനം പൂർണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ചേർന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കെഎസ്ആർടിസി മെട്രോ അടക്കമുള്ള സർവീസുകൾ നാളെ നിർത്തിവെയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കടകമ്പോളങ്ങൾ അടച്ചിടുമെന്ന് വ്യാപാരി സംഘടനകളും അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY: Emer­gency sys­tems will not be stopped in Janatha cur­few says Tvm collector

YOU MAY ALSO LIKE THIS VIDEO