Web Desk

തിരുവനന്തപുരം/ കൊച്ചി

May 13, 2020, 10:10 pm

വിദേശത്ത് നിന്ന് 486 പേര് നാടണഞ്ഞു

Janayugom Online

ദോഹ‑തിരുവനന്തപുരം വിമാനം 181 യാത്രക്കാരുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സിംഗപ്പൂരിൽ നിന്നും ദമാമിൽ നിന്നുമുള്ള 305 പേർ നെടുമ്പാശേരിയിലുെ ഇന്നലെ എത്തി. ദോഹ‑തിരുവനന്തപുരം വിമാനം ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് ലാന്റ് ചെയ്തത്. യാത്രക്കാരിൽ 72 സ്ത്രീകൾ 87 പുരുഷന്മാർ പത്തു വയസിനു താഴെയുള്ള 22 കുട്ടികൾ എന്നിവരുണ്ട്. ദോഹയിൽ നിന്ന് 181 പേരും സിംഗപ്പൂരിൽ നിന്നും സൗദിയിൽ നിന്നും 305 പേരുമെത്തി.
വീടുകളിൽ നിരീക്ഷണത്തിൽ പോയ 80 പേരിൽ 39 ഗർഭിണികൾ രണ്ട് മുതിർന്ന പൗരന്മാർ 18 കുട്ടികൾ എന്നിവർ ഉൾപ്പെടുന്നു. തമിഴ്‌നാട് സ്വദേശികളായ 18 പേരെ അങ്ങോട്ടെത്തിച്ചു. 81 പേരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കു അയച്ചു.
സിംഗപ്പൂരിൽ നിന്നും ദമാമിൽ(സൗദി അറേബ്യ)നിന്നുമുള്ള 305 പേർ നെടുമ്പാശേരിയിലെത്തി. ദമാമിൽ നിന്നും ആറ് കൈക്കുഞ്ഞുങ്ങൾ അടക്കം 174 പേരും സിംഗപ്പൂരിൽ നിന്നും 131 പേരുമാണ് എത്തിയത്. ദമാമിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ചൊവ്വാഴ്ച രാത്രി 8.12 നാണ് നെടുമ്പാശേരിയിലെത്തിയത്. കൊല്ലം ജില്ലയിൽ നിന്നും 38 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരു തമിഴ്‌നാട് സ്വദേശിയും ഉണ്ടായിരുന്നു. സിംഗപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 10. 50 നാണ് നെടുമ്പാശേരിയിലെത്തിയത്. ബംഗളുരു വഴി എത്തിയ വിമാനത്തിൽ 131 മലയാളികളാണ് ഉണ്ടായിരുന്നത്. സിംഗപ്പൂരിൽ നിന്നും വിമാനത്തിൽ കയറിയ 180 പേരിൽ 49 പേർ ബംഗളുരുവിൽ ഇറങ്ങി. ബംഗളുരു വഴി എത്തിയ വിമാനത്തിൽ 131 മലയാളികളാണ് ഉണ്ടായിരുന്നത്.

Eng­lish Sum­ma­ry: 486 emi­grants reached Kerala

you may also like this video: