എമിറേറ്റ്സ് വിമാനം രാജ്യാന്തര സർവീസ് നിർത്തി

Web Desk
Posted on March 22, 2020, 10:12 pm

ഇന്ന് രാവിലെ 9 20ന് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിന്റെ യാത്രയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള രാജ്യാന്തര സർവീസ് നിർത്തി.ഈ മാസം 28 വരെയാണ് രാജ്യാന്തര സർവീസ് നിർത്തി വെച്ചിരിക്കുന്നത്.ഇന്ന് അവസാനമായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചേർന്നതും ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലേ യാത്രക്കാർ തന്നെയാണ്.ഇവരെ ആംബുലൻസുകളിൽ അധികൃതർ അവരവരുടെ വീട്ടിലെത്തിച്ചു.ആഭ്യന്തര സർവീസ് തുടരും .