20 April 2024, Saturday

എമ്മ ക്രെംലിന്‍ കപ്പില്‍ നിന്ന് പിന്മാറി

Janayugom Webdesk
October 15, 2021 3:31 pm

യുഎസ് ഓപ്പണ്‍ ചാമ്പ്യനായ എമ്മ റഡുക്കാനു മോസ്കോയില്‍ നടക്കാനിരിക്കുന്ന ക്രെംലിന്‍ കപ്പില്‍ നിന്ന് പിന്മാറി. നിര്‍ഭാഗ്യവശാല്‍ എനിക്ക് ഒരു ടൂര്‍ണമെന്റ് ഷെഡ്യൂള്‍ മാറ്റം വരുത്തേണ്ടിവന്നു എന്നും ഈ വര്‍ഷം മോസ്കോയില്‍ കളിക്കാന്‍ കഴിയില്ല എന്നും എമ്മ അറിയിച്ചു. അടുത്ത വര്‍ഷം റഷ്യന്‍ ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും എമ്മ പറഞ്ഞു.

ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായതിന് ശേഷം ആകെ ഒരിക്കല്‍ മാത്രമാണ് എമ്മ കളിച്ചത്. ഇന്ത്യന്‍ വെല്‍സില്‍ ഇറങ്ങിയ എമ്മ അന്ന് ബെലാറസിന്റെ അലിയാക്സാന്ദ്ര സസ്‌നോവിച്ചിനോട് തോല്‍ക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: emma red­u­canu not to play in crem­lin cup

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.