23 April 2024, Tuesday

Related news

January 9, 2024
December 24, 2023
October 13, 2023
September 13, 2023
July 13, 2023
June 30, 2023
June 29, 2023
December 20, 2022
December 20, 2022
December 18, 2022

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ ഇമ്മാനുവൽ മക്രോണിന് ഭൂരിപക്ഷം

Janayugom Webdesk
പാരിസ്
April 11, 2022 10:33 pm

ഫ്രാൻസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇമ്മാനുവൽ മക്രോണിന് ഭൂരിപക്ഷം. 97 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 27.6 ശതമാനം വോട്ടുകളാണ് മക്രോൺ നേടിയത്. മക്രോണിന്റെ എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മരീൻ ലീ പെൻ 23.41 ശതമാനം വോട്ടുകളുമായി രണ്ടാംസ്ഥാനത്താണ്. 24 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന 12 പേരിൽ നിന്ന് ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവരാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുക. രണ്ടാം ഘട്ടത്തിലും ഭൂരിപക്ഷം നിലനിര്‍ത്താനായാല്‍ 20 വർഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റാവും ഇമ്മാനുവല്‍ മക്രോണ്‍. 

മറിച്ചാണെങ്കില്‍ ഫ്രാന്‍സിന്റെ ആദ്യ വനിത പ്രസിഡന്റ് എന്ന ചരിത്രം ലീ പെന്‍ സൃഷ്ടിക്കും. എതിര്‍ സ്ഥാനാര്‍ത്ഥിയായ ലീ പെന്നില്‍ നിന്ന് കടുത്ത മത്സരമായിരിക്കും മധ്യ വലതുപക്ഷ സ്ഥാനാര്‍ത്ഥിയായ മക്രേ­ാണിന് നേരിടേണ്ടി വരുന്നത്. ഭുരിപക്ഷ നില മക്രോണിന് അനുകൂലമാണെങ്കില്‍ തന്നെയും രണ്ടാം ഘട്ടത്തില്‍ ലീ പെന്നിന് മുന്‍തൂക്കം ലഭിക്കുമെന്ന വിലയിരുത്തലുകളും രാഷ്ട്രീയ നിരീക്ഷകര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. റഷ്യന്‍ സെെനിക നടപടിയുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് തെരഞ്ഞെടുപ്പ് യൂറോപ്പില്‍ കാര്യമായ സ്വാധീനമുണ്ടാക്കും. 

തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥികളായ എറിക് സെമ്മൂര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂരിപക്ഷം, ലെ പെന്നിന് അനുകൂലമായി മാറാനാണ് സാധ്യത. തീവ്ര‑ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജീൻ‑ലൂക് മെലെൻ‌ചോണ്‍ 22 ശതമാനം വോട്ടാണ് നേടിയത്.
റഷ്യക്കെതിരായ ഉപരോധങ്ങളെ മക്രോണ്‍ പിന്തുണയ്ക്കുമ്പോള്‍, അതുമൂലമുണ്ടാകുന്ന വിലക്കയറ്റമുള്‍പ്പെട‍െയുള്ള പ്രശ്നങ്ങളാണ് പെന്‍ മക്രോണിനെതിരെ പ്രയോഗിക്കുന്നത്. ഒന്നാം ഘട്ടത്തിലെ അനുകൂല വിധിക്ക് ശേഷം തീവ്ര വലതുപക്ഷത്തിനെതിരെ മുഖ്യാധാര ഇടത്-വലത് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് മക്രോണ്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 

Eng­lish Summary:Emmanuel Macron has a major­i­ty in the first round of the French pres­i­den­tial election
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.