30 May 2024, Thursday

Related news

May 2, 2024
April 2, 2024
December 22, 2023
December 10, 2023
August 31, 2023
August 19, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023

ജീവനക്കാരുടെ മാനസികസുരക്ഷിതത്വം ഉത്പാദനക്ഷമതയ്ക്കും നൂതന ചിന്താഗതിക്കും പരമ പ്രധാനം: പ്രേംകുമാർ ശേഷാദ്രി

Janayugom Webdesk
കൊച്ചി
September 1, 2021 1:05 pm

കോവിഡ് കാലം ജീവനക്കാരുടെ മാനസിക നിലയെ ഏതു തരത്തിലൊക്കെ ബാധിച്ചുവെന്ന് കണ്ടെത്താൻ കമ്പനികൾ ശ്രമിക്കണമെന്ന് എച്ച് സി എൽ ഇൻഫോസിസ്റ്റംസ് ലിമിറ്റഡ് മുൻ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രേംകുമാർ ശേഷാദ്രി ആവശ്യപ്പെട്ടു. കേരള മാനേജ്മെന്റ് അസോസിയേഷൻ ലീഡർ ടോക്സിൽ “ജോലിയിലെ മാനസിക സുരക്ഷ- ഉത്പാദനക്ഷമതയ്ക്കും നൂതന ചിന്താഗതിക്കും അനിവാര്യം” എന്ന വിഷയം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ 18 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ കോവിഡുമായി ബന്ധപ്പെട്ട ആശങ്കയുടെ കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ലോകത്തെ എങ്ങനെ മാനസികമായി ബാധിച്ചുവെന്ന് വിലയിരുത്തേണ്ടതുണ്ടെന്നും പലരും അത് പൂർണമായും തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 65 ശതമാനത്തിലേറെ പേർക്കും പ്രശ്നങ്ങളെ തുടർന്ന് തങ്ങളുടെ ജോലിയിൽ പൂർണമായും വ്യാപൃതരാകാൻ സാധിച്ചിട്ടില്ല. മൂന്നിൽ രണ്ട് ജീവനക്കാരും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരാണ്.

ഇതോടു ബന്ധപ്പെട്ട സർവേയിൽ പങ്കെടുത്ത 75 ശതമാനം പേരും അഭിപ്രായപ്പെട്ടത് തൊഴിലുമായി ബന്ധപ്പെട്ട് തങ്ങൾക്ക് സൗഹൃദങ്ങളില്ലെന്നാണ്. ഇക്കാര്യം ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.

നമ്മളെല്ലാവരും പരസ്പരം സുഹൃത്തുക്കളാണെന്ന് വിശ്വസിക്കുമ്പോഴും തൊഴിലിൽ പരസ്പരം പലരും മനസ്സിലാക്കുകയോ സൗഹൃദമുണ്ടാക്കുകയോ മാനസിക ബന്ധം പുലർത്തുകയോ ചെയ്യുന്നില്ല. ഇത് തൊഴിലിടത്തെ പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും പരിഹാരത്തിന് തടസ്സമാകുന്നുണ്ട്.

സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് വ്യക്തിപരമായി മാനസിക ശാക്തീകരണം കൂടി നല്കാൻ ശ്രമിക്കണം. ഓരോരുത്തരും മികച്ച മാനസികാവസ്ഥ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നതോടൊപ്പം കൂട്ടായ്മയിലൂടെ മാനസിക സുരക്ഷ നേടിയെടുക്കാനും ശ്രമിക്കണം. ജീവനക്കാർക്ക് ആവശ്യമായ പിന്തുണ നല്കിയുള്ള പരിപാടികൾ കമ്പനികൾ ആവിഷ്ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാനസിക സമ്മർദ്ദങ്ങൾ ഒരളവുവരെ ഉത്പാദനക്ഷമത വർധിപ്പിക്കുവാൻ സഹായിക്കും. എന്നാൽ അത് അമിതമായാൽ ജീവനക്കാരുടെ ചിന്താഗതിയെയും ആശയങ്ങൾ സംവദിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെയും ബാധിക്കും. താഴെക്കിടയിലുള്ള ജീവനക്കാരിൽ നിന്നും ശരിയായ ആശയവിനിമയം നടക്കാതിരിക്കുന്നതു സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് വിഘാതമാകും. നോക്കിയ, കൊഡാക് മുതലായ പല വൻകിട കമ്പനികളുടെയും തകർച്ചക്ക് ഇത് കാരണമായിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും നിർമാണാത്മകതയേയും ക്രിയാത്മകതയേയും ബാധിക്കുന്നുണ്ട്.

വൈകാരികമായ ആരോഗ്യവും ഉത്പാദനക്ഷമതയും വിലയിരുത്തപ്പെടുകയും ഏറ്റവും താഴേക്കിടയിൽ നിന്നുള്ള പഠനവും മാനസിക നിലവാരവും വിലയിരുത്തി മുമ്പോട്ടേക്ക് പോകാനാവുകയും വേണമെന്നും അദ്ദേഹം അഭ്പ്രായപ്പെട്ടു.

കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ മാധവ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ് ആർ നായർ ആമുഖ പ്രസംഗം നടത്തി ചോദ്യോത്തരവേള നിയന്ത്രിച്ചു.

Eng­lish Sum­ma­ry: Employ­ee men­tal secu­ri­ty is para­mount for pro­duc­tiv­i­ty and inno­v­a­tive think­ing: Premku­mar Seshadri

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.